പ്രവാചകന്റെ കാര്‍ട്ടൂണ്‍ അനുവദിക്കില്ല ; ഫ്രാന്‍സിനെ വിമര്‍ശിച്ച് ഒടുവില്‍ സൗദിയും രംഗത്ത്
ഫ്രാന്‍സില്‍ പ്രവാകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ അറബ് രാജ്യങ്ങളില്‍ പ്രതിഷേധം പുകയവെ പ്രതികരണവുമായി സൗദി അറേബ്യ. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അഭിപ്രായ സ്വാതന്ത്ര്യമെന്നും വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു എന്നുമാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. ഒപ്പം സാമുവേല്‍ പാറ്റി എന്ന അധ്യാപകന്റെ കൊലപാതകത്തെ സൗദി അപലപിക്കുകയും ചെയ്തു.
അതേസമയം ഫ്രാന്‍സിനെതിരെ നിരോധനാഹ്വാനം സൗദി സര്‍ക്കാര്‍ നടത്തിയിട്ടില്ല. സൗദിയുള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ ഫ്രാന്‍സിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിപണിയില്‍ ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ക്കെതിരെ അനൗദ്യോഗിക വിലക്കുമുണ്ട്.