സൗദി ടൂറിസം മേഖലയില്‍ പത്തുലക്ഷം പേര്‍ക്ക് തൊഴിലവസരം
സൗദിയില്‍ വിനോദ സഞ്ചാര മേഖലയില്‍ പത്തുവര്‍ഷത്തിനിടെ പത്തുലക്ഷം പേര്‍ക്ക് ജോലി ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി. നിലവില്‍ ജോലി ചെയ്യുന്ന ആറുലക്ഷം പേരില്‍ ഭൂരിഭാഗവും വിദേശികളാണ്. 2030 ഓടെ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ 16 ലക്ഷമായി ഉയരും.
2030 ഓടെ വര്‍ഷത്തില്‍ പത്തുകോടി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സൗദി ആസൂത്രണം ചെയ്യുന്നത്. ആഗോള സഞ്ചാര കേന്ദ്രമാക്കി സൗദിയെ മാറ്റുന്നതിന്റെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സ്വപ്ന പദ്ധതികളായ റെഡ് സീ, നിയോം മെഗാ സിറ്റി, ഖിദ്ദിയ എന്നിവ യാഥാര്‍ത്ഥ്യമാകുന്നതോടെ ലോക സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി രാജ്യം മാറും. അഞ്ച് പുതിയ പദ്ധതികള്‍ കൂടി ഉടന്‍ പ്രഖ്യാപിക്കും. പത്തു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ അഞ്ചു ലക്ഷം ഹോട്ടല്‍ മുറികളും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.