മക്കയിലെ ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി ; സൗദി പൗരന്‍ അറസ്റ്റില്‍

മക്കയിലെ ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി ; സൗദി പൗരന്‍ അറസ്റ്റില്‍
മക്കയിലെ കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയിലേക്ക് കാര്‍ ഇടിച്ചു കയറി. കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും പൊട്ടി. കാറോടിച്ച സൗദി യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം. മക്കയിലെ ഹറമിന്റെ തെക്ക് ഭാഗത്ത് കൂടി അതിവേഗത്തില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് ഹറമിന് നേരെയെത്തി. രണ്ടു ബാരിക്കേഡുകള്‍ തകര്‍ത്ത് ഹറമിന്റെ വാതിലില്‍ ഇടിച്ചു നിന്നു. അപകടത്തില്‍ ഹറമിന്റെ വാതിലും ബാരിക്കേഡുകളും പൊട്ടിയിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ല

Other News in this category



4malayalees Recommends