സൗദിയില്‍ ട്രാഫിക്ക് ലൈന്‍ ലംഘിക്കുന്നവര്‍ക്കായി ബുധനാഴ്ച്ച മുതല്‍ കനത്ത പിഴ ; കണ്ടെത്തുന്നത് ഓട്ടോമാറ്റിക് ക്യാമറ സംവിധാനത്തില്‍ ; നിയമലംഘന ഫോട്ടോയും പിഴയും മൊബൈലില്‍ സന്ദേശമായി എത്തും

സൗദിയില്‍ ട്രാഫിക്ക് ലൈന്‍ ലംഘിക്കുന്നവര്‍ക്കായി ബുധനാഴ്ച്ച മുതല്‍ കനത്ത പിഴ ; കണ്ടെത്തുന്നത് ഓട്ടോമാറ്റിക് ക്യാമറ സംവിധാനത്തില്‍ ; നിയമലംഘന ഫോട്ടോയും പിഴയും മൊബൈലില്‍ സന്ദേശമായി എത്തും
സൗദിയില്‍ ട്രാഫിക്ക് ലൈന്‍ ലംഘിക്കുന്നവര്‍ക്കായി ബുധനാഴ്ച്ച മുതല്‍ പിഴ നിലവില്‍ വരും. മുന്നൂറ് മുതല്‍ അഞ്ഞൂറ് റിയല്‍ വരെയാണ് പിഴ ഈടാക്കുന്നത്. നിയമം ലംഘിക്കുന്നവരെ കണ്ട് പിടിക്കാന്‍ ഓട്ടോമാറ്റിക്ക് ക്യാമറ സംവിധാനങ്ങളുമായാണ് സൗദി എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷമാവുമ്പോള്‍ സൗദിയിലെ എല്ലായിടത്തും ഈ സംവിധാനമെത്തുമെന്നാണ് ഗതാഗത വിഭാഗം പറഞ്ഞു.

ആദ്യഘട്ടത്തില്‍ റിയാദ്, ദമ്മാം, ജിദ്ദ എന്നീ നഗരങ്ങളില്‍ ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എന്നാണ് ജനറല്‍ ട്രാഫിക്ക് ഡയറക്ടര്‍ വ്യക്തമാക്കിയത്. റോഡുകളില്‍ സിഗ്‌നല്‍ ഉപയോഗിക്കാതെ ട്രാക്കുകള്‍ മാറുന്നവരെ കണ്ടെത്തുക, ട്രാക്കുകള്‍ക്ക് അനുപാതികമായി വേഗത ക്രമീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, നിയമം ലംഘിച്ച് വാഹനം മറികടക്കുന്നത് തടയുക, നിരോധിച്ച ഇടങ്ങളില്‍ വാഹനം അതിക്രമിച്ച് കയറ്റല്‍ തടയുക എന്നീ ലക്ഷ്യത്തോടെയാണ് സൗദിയില്‍ ബുധനാഴ്ച്ച മുതല്‍ ട്രാഫിക്ക് വിഭാഗം പിഴ ഈടാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ഹക്കം സംവിധാനത്തിന് കീഴില്‍ സ്ഥാപിക്കുന്ന ഡിവൈസുകളാണ് നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കുന്നത്. ഇവ നിയമ ലംഘനം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോ ഉള്‍പ്പടെ രേഖപ്പെടുത്തുകയും ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് പിഴയുള്‍പ്പെടെയുള്ള സന്ദേശം ലഭ്യമാക്കുകയും ചെയ്യും.

Other News in this category



4malayalees Recommends