ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരി സൗദിയില്‍ ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരി സൗദിയില്‍ ഒരുങ്ങുന്നു
ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരി സൗദിയില്‍ ഒരുങ്ങുന്നു. ഖിദ്ദിയ്യ എന്ന് പേരിട്ട വിനോദ നഗരി, റിയാദിലെ എഡ്!ജ് ഓഫ് ദി വേള്‍ഡിന് താഴെയാണ് ഒരുങ്ങുന്നത്. 334 ചതുരശ്ര കിലോമീറ്ററിലാണ് വിനോദ നഗരം. സൗദി കിരീടാവകാശിയുടെ പൊതു നിക്ഷേപ ഫണ്ടിന് കീഴിലാണ് പദ്ധതി. ആദ്യ ഘട്ടം പൂര്‍ത്തിയാക്കി 2023ല്‍ തുറക്കും. അന്ന് തന്നെ ലോകത്തിലെ ഏറ്റവും വേഗമേറിയ റോളര്‍ കോസ്റ്റര്‍, ഏറ്റവും ഉയരത്തിലുള്ള ഡ്രോപ് ടവര്‍, ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്ക് എന്നിവ രാജ്യത്തിന് സമര്‍പ്പിക്കും.

അടുത്ത വര്‍ഷം നടക്കുന്ന ഫോര്‍മുല വണിനായി ട്രാക്കൊരുങ്ങുന്നതും ഖിദ്ദിയ്യയിലാണ്. അടുത്ത മാസം നടക്കുന്ന നറുക്കെടുപ്പില്‍ വിജയിച്ചാല്‍ 2030 ഏഷ്യന്‍ ഗെയിംസിനും ഖിദ്ദിയ്യ അത്‌ലറ്റിക് വില്ലേജാകും. എഡ്ജ് ഓഫ് ദി വേള്‍ഡിനോട് ചേര്‍ന്ന് തൂങ്ങി നില്‍ക്കുന്ന രൂപത്തിലാണ് സ്റ്റേഡിയങ്ങള്‍ ഒരുങ്ങുക.

ആദ്യ ഘട്ട ജോലികള്‍ അതിവേഗത്തിലാണ് മുന്നേറുന്നത്. 300 ഓളം പ്രൊജക്ടുകള്‍ തയ്യാറാകും ഖിദ്ദിയ്യയില്‍. ഇതില്‍ നൂറെണ്ണം ലോക റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക നിയമങ്ങളാകും ഈ മേഖലയില്‍ ഉണ്ടാവുക. സ്‌കിസ് ഫ്‌ലാഗ്‌സിന്റെ ലോകോത്തര തീം പാര്‍ക്കുകള്‍, മോട്ടോര്‍ സ്‌പോര്‍ട്‌സ്, സഫാരി പാര്‍ക്ക് തുടങ്ങി 43 മേഖലകളിലാണ് പദ്ധതികള്‍. ഡിസ്‌നി വേള്‍ഡ് ഉള്‍പ്പെയുള്ള പദ്ധതിയില്‍ വന്‍കിട നിക്ഷേപത്തിനൊപ്പം ജോലി സാധ്യതകള്‍ കൂടി തുറന്നിടും.

Other News in this category



4malayalees Recommends