സൗദിയില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ ജോലി മാറുന്നതിനുള്ള നിബന്ധനകള്‍ മന്ത്രാലയം പ്രഖ്യാപിച്ചു
സൗദിയില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തില്‍ ജോലി മാറുന്നതിനുള്ള നിബന്ധനകള്‍ മന്ത്രാലയം പ്രഖ്യാപിച്ചു. സ്‌പോണ്‍സറെ മുന്‍കൂട്ടി അറിയിച്ചേ തൊഴിലാളിക്ക് പുതിയ ജോലിയിലേക്ക് മാറാനാകൂ. തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ മാറ്റത്തിന് സ്ഥാപനത്തിന്റെ അനുമതി ആവശ്യമുണ്ടാകില്ല. മന്ത്രാലയത്തിന് കീഴിലെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്ന തൊഴില്‍ കരാറായിരിക്കും ഇതിന് അടിസ്ഥാനം. മാര്‍ച്ച് മുതല്‍ നടപ്പിലാകാന്‍ പോകുന്ന തൊഴില്‍ കരാര്‍ രീതിയില്‍ തൊഴിലാളിക്ക് ആവശ്യാനുസരണം ജോലി മാറാം.
ഇതിന് പാലിക്കേണ്ട നിബന്ധനകള്‍ അഞ്ചെണ്ണമാണ്. 1. സൗദിയിലെ തൊഴില്‍ നിയമം പാലിക്കുക 2. സൗദിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കണം 3.കന്പനിയുമായോ സ്ഥാപവുമായോ തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം 4. തൊഴില്‍ ഓഫര്‍ മന്ത്രാലയത്തിന്റെ ഖിവ പോര്‍ട്ടലില്‍ തൊഴിലുടമ അപ്ലോഡ് ചെയ്തിരിക്കണം. 5. തൊഴില്‍ മാറാനുദ്ദേശിക്കുന്ന കാര്യം നോട്ടീസ് പിര്യേഡിനായി മൂന്ന് മാസം മുമ്പ് സ്ഥാപനത്തെ അറിയിക്കണം. ഇതെല്ലാം പാലിച്ചാല്‍ തൊഴിലാളിയെ പിടിച്ചു നിര്‍ത്താനോ ഹുറാബാക്കാനോ ഇഖാമ പുതുക്കാതിരിക്കാനോ പറ്റില്ല.
എന്നാല്‍ ചില ഘട്ടങ്ങളില്‍ തൊഴിലുടമയുടെ അനുമതിയില്ലാതെയും മുന്‍കൂട്ടി അറിയിക്കാതെയും തൊഴിലാളിക്ക് ജോലി മാറാം. അതിനുള്ള കാരണങ്ങള്‍ ഇവയായിരിക്കണം. 1.തൊഴിലാളി ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസത്തിനകം തൊഴില്‍ കരാര്‍ ഖിവ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാതിരിരുന്നാലും മൂന്ന് മാസം തുടര്‍ച്ചയായി ശന്പളം വൈകിയാലും തൊഴിലാളിക്ക് ജോലി മാറാം. 2.സ്‌പോണ്‍സര്‍ മരണപ്പെടുകയോ കേസിലാവുകയോ ചെയ്താലും ഇഖാമ കാലാവധിക്കകം പുതുക്കാതിരുന്നാലും ജോലി മാറാന്‍ അനുമതി വേണ്ട. 3. തൊഴിലുടമയുടെ ബിനാമി ബിസിനസിനെ കുറിച്ച് പരാതി നല്‍കിയാലും തൊഴില്‍ മാറാം. എന്നാല്‍ തൊഴിലാളിയും ഇതിന്റെ ഭാഗമാണെങ്കില്‍ നടപടിയുണ്ടാകും.
4.തൊഴിലുടമ തൊഴിലാളികളെ അനധികൃതമായി കടത്തുന്നതിന് തെളിവു നല്‍കിയാലും ജോലി മാറാം. 5. തൊഴിലുടമക്കെതിരെ കേസ് നല്‍കി അദ്ദേഹം ഹിയറിങിന് ഹാജാരാകാതിരുന്നാലും തൊഴില്‍ മാറാം. ഇതോടൊപ്പം ഒരു കമ്പനിക്ക് മറ്റൊരു കന്പനിയില്‍ നിന്നും തൊഴിലാളിയെ സ്വീകരിക്കാനും നാല് നിബന്ധനകളുണ്ട്. 1. തൊഴിലാളിയെ സ്വീകരിക്കുന്ന കമ്പനിക്ക് പുതിയ വിസകള്‍ ഇഷ്യൂ ചെയ്യാനുള്ള അര്‍ഹത ഉണ്ടായിരിക്കണം 2. ശമ്പളം തുടര്‍ച്ചയായി മുടങ്ങി മന്ത്രാലയത്തിന്റെ വിലക്കിലുള്ള കമ്പനിയാകരുത്. 3. തൊഴില്‍ കരാര്‍ മന്ത്രാലയവുമായി ബന്ധിപ്പിച്ച സ്ഥാപനമായിരിക്കണം. 4. മന്ത്രാലയത്തിന്റെ സ്വയം പരിശോധന പദ്ധതയുടെ ഭാഗമായിരിക്കണം. ഈ നിബന്ധനകള്‍ പാലിച്ച ഏത് കമ്പനിക്കും മറ്റൊരു കമ്പനയില്‍ നിന്നും തൊഴിലാളിയെ സ്വീകരിക്കാം. അടുത്ത മാര്‍ച്ച് 14 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാവുക.