കശ്മീരിനെ പ്രത്യേക രാജ്യമാക്കി സൗദി പുറത്തിറക്കിയ കറന്‍സി പിന്‍വലിച്ചു

കശ്മീരിനെ പ്രത്യേക രാജ്യമാക്കി സൗദി പുറത്തിറക്കിയ കറന്‍സി പിന്‍വലിച്ചു
ജി 20 ഉച്ചകോടിക്ക് ശനിയാഴ്ച ആരംഭിക്കാനിരിക്കെ, ഇന്ത്യയുടെ അതിര്‍ത്തികളെ തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ പുതിയ കറന്‍സി സൗദി പിന്‍വലിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമാണ് കശ്മീരിനെയുടെ ലഡാക്കിനെയും ഇന്ത്യയില്‍നിന്ന് വേര്‍തിരിച്ച് കാണിച്ച് പുറത്തിറക്കിയ കറന്‍സി സൗദി പിന്‍വലിച്ചിരിക്കുന്നത്.

കശ്മീരിനെ പ്രത്യേക രാജ്യമായി അടയാളപ്പെടുത്തി സൗദി പുറത്തിറക്കിയ പുതിയ 20 റിയാല്‍ കറന്‍സിയാണ് പിന്‍വലിക്കുകയുണ്ടായത്. കറന്‍സിയിലെ ഭൂപടത്തിലെ തെറ്റ് തിരുത്തണമെന്ന് ഇന്ത്യ റിയാദ് അംബാസഡറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കറന്‍സി പിന്‍വലിക്കുകയും പ്രിന്റിങ് നിര്‍ത്തിവയ്ക്കുകയും ചെയ്തതായാണു വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്.

പുതിയതായി പുറത്തിറക്കിയ കറന്‍സിയില്‍ സല്‍മാന്‍ രാജാവും ജി20 ഉച്ചകോടിയുടെ ലോഗോയും ഒരു വശത്തും ലോകഭൂപടം മറുവശത്തുമുള്ളതാണ്. പാക്ക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്റേതാണെന്ന മുന്‍നിലപാടും സൗദി തിരുത്തുകയുണ്ടായി. കോവിഡിന്റെ സാഹചര്യത്തിലാണ് ജി20 ഉച്ചകോടിക്ക് സൗദി തലസ്ഥാനമായ റിയാദ് വേദിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ലോകനേതാക്കള്‍ വെര്‍ച്വലായി ഉച്ചകോടിയില്‍ പങ്കെടുക്കും.

കോവിഡ് മഹാമാരിയില്‍നിന്നു സമഗ്രവും സുസ്ഥിരവും ഊര്‍ജസ്വലവുമായ ഭാവിനിര്‍മിതിയുടെ സാധ്യതകളായിരിക്കും ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയം. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷ പ്രസംഗത്തോടെ ഉച്ചകോടിക്ക് തുടക്കമാകുന്നത്. തുടര്‍ന്നു മഹാമാരിക്കെതിരെയുള്ള തയാറെടുപ്പുകളും പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതാണ്.

Other News in this category



4malayalees Recommends