സൗദിയിലെ ജിദ്ദയില്‍ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി

സൗദിയിലെ ജിദ്ദയില്‍ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി
സൗദിയിലെ ജിദ്ദയില്‍ ഇന്ധന വിതരണ കേന്ദ്രത്തിന് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ആക്രമണത്തിന് തിരിച്ചടിയെന്നോണം, സന്‍ആയിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ സഖ്യസേന മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ജിദ്ദയിലെ ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സിലും, അറബ് ലീഗും അപലപിച്ചു. ആക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും സൗദി അറാംകോ അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജിദ്ദയുടെ വടക്ക് ഭാഗത്തുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണ കേന്ദ്രത്തില്‍ സ്‌ഫോടനമുണ്ടായത്. ഇതിനെ തുടര്‍ന്ന് 13 ഇന്ധന ടാങ്കുകളില്‍ ഒരെണ്ണത്തിന് തീപിടിച്ചെങ്കിലും, അഗ്‌നിശമന സേനയുടെ പ്രവര്‍ത്തനങ്ങളിലൂടെ തീയണച്ചു. ആക്രമണത്തില്‍ പരിക്കുകളോ, ജീവഹാനിയോ ഉണ്ടായിട്ടില്ലെന്നും ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends