തൊഴില്‍, താമസ രേഖാ ചട്ടങ്ങള്‍ ലംഘിച്ച 20 മലയാളികളടക്കം 290 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാടുകടത്തി

തൊഴില്‍, താമസ രേഖാ ചട്ടങ്ങള്‍ ലംഘിച്ച 20 മലയാളികളടക്കം 290 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാടുകടത്തി
തൊഴില്‍, താമസ രേഖാ ചട്ടങ്ങള്‍ ലംഘിച്ച 20 മലയാളികളടക്കം 290 ഇന്ത്യക്കാരെ കൂടി സൗദി അറേബ്യ നാടുകടത്തി. നാനൂറോളം ഇന്ത്യക്കാര്‍ കൂടി റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ നാടുകടത്തല്‍ കേന്ദ്രത്തിലെ വിദേശികളില്‍ ഭൂരിഭാഗം പേരും നാടണഞ്ഞിട്ടുണ്ട്. ഇതോടെ തൊഴില്‍, വിസ ചട്ടങ്ങള്‍ ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടരും.

സൗദിയില്‍ നിയമ ലംഘനത്തിന് പിടിയിലാവുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. നൂറ് കണക്കിന് മലയാളികളാണ് ഇതിനകം പിടിയിലായത്. കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിച്ച ശേഷം സൗദിയില്‍ നിന്ന് 2971 പേരെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെ സൗദിയിലെ ആഭ്യന്തര തൊഴില്‍ മന്ത്രാലയങ്ങള്‍ റെയ്ഡ് ശക്തമാക്കി. പലയിടത്തും റോഡുകളില്‍ വെച്ചു തന്നെ പരിശോധന നടത്തി തത്സമയം നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റും. ഇഖാമയില്‍ രേഖപ്പെടുത്താത്ത ജോലി ചെയ്യുന്നവരും പിടിയിലായി. ഹൗസ് ഡ്രൈവര്‍മാരാണ് പിടിയിലായവരിലേറെയും.


നിലവില്‍ നാടുകടത്തല്‍ കേന്ദ്രത്തിലുള്ളവരെ ഘട്ടം ഘട്ടമായി നാട്ടിലേക്കയക്കും. ഇവര്‍ക്ക് സൗദിയിലേക്ക് യാത്ര വിലക്കുമുണ്ടാകും.

Other News in this category



4malayalees Recommends