ട്രാഫിക്ക് നിയമ ലംഘനം പിടികൂടാന്‍ പുതിയ സംവിധാനങ്ങള്‍ ; കരുതിയില്ലെങ്കില്‍ പണം പോകും

ട്രാഫിക്ക് നിയമ ലംഘനം പിടികൂടാന്‍ പുതിയ സംവിധാനങ്ങള്‍ ; കരുതിയില്ലെങ്കില്‍ പണം പോകും
സൗദിയിലെ പ്രധന നഗരങ്ങളില്‍ നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്‌കരണങ്ങള്‍ വഴി നിരവധി പേര്‍ക്ക് പിഴ ചുമത്തിയാതായി ട്രാഫിക് വിഭാഗം. പ്രധാന നഗരങ്ങളായ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്. ട്രാഫിക് ലൈനുകളള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതാണ് പദ്ധതി. ഇതിനകം സംവിധാനം നടപ്പിലാക്കിയ ഇടങ്ങളില്‍ നിരവധി പേര്‍ക്ക് പിഴ ചുമത്തിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. മുന്നൂറ് മുതല് അഞ്ഞൂറ് റിയാല്‍ വരെയാണ് പിഴ ഈടാക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്തയാഴ്ച മുതല്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ താഇഫ്, അല്‍ബാഹ, അല്‍ജൗഫ്, ജിസാന്‍ നഗരങ്ങളില്‍ കൂടി സംവിധാനം പ്രാബല്യത്തിലാകും.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകളും ഡിവൈസുകളും വഴിയാണ് നിരീക്ഷണം നടത്തുക. റോഡുകളില്‍ പാലിക്കേണ്ട ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഇവയുടെ പ്രവര്‍ത്തനം. റോഡുകളില്‍ സിഗ്‌നല്‍ ഉപയോഗിക്കാതെ ട്രാക്കുകള്‍ മാറുക, നിയമ വിരുദ്ധമായ മാര്‍ഗത്തില്‍ വാഹനം മറികടക്കുക, എക്‌സിറ്റുകളും എന്‍ട്രികളും നിരോധിച്ച ഇടങ്ങളില്‍ വാഹനം അതിക്രമിച്ച് കയറ്റുക എന്നിവ പിടികൂടി പിഴയിടുന്നതാണ് രീതി. ഇതിനായി സ്ഥാപിച്ച പ്രത്യേകം ഡിവൈസുകളാണ് നിയമ ലംഘനങ്ങള്‍ പിടികൂടുക. ഇവ ലംഘനം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോ ഉള്‍പ്പടെ രേഖപ്പെടുത്തും. ശേഷം ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് പിഴയുള്‍പ്പെടെയുള്ള സന്ദേശവും ലഭ്യമാക്കും. ജനുവരി ഒന്നിന് മുമ്പായി രാജ്യത്തുടനീളം സംവിധാനം ഏര്‍പ്പെടുത്താനാണ് ട്രാഫിക് വിഭാഗത്തിന്റെ നീക്കം.

Other News in this category



4malayalees Recommends