സൗദിയില്‍ എഞ്ചിനീയറിങ് ജോലിക്കെത്തുന്നവര്‍ ഇനി പ്രൊഫഷണല്‍ പരീക്ഷ പാസാകണം
സൗദിയിലെ വിദേശികളായ എഞ്ചിനീയറിങ് മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും പ്രൊഫഷണല്‍ പരീക്ഷ നടപ്പിലാക്കാന്‍ നിര്‍ദേശം. രാജ്യത്തെ മുനിസിപ്പല്‍ ഗ്രാമീണ കാര്യ മന്ത്രാലയമാണ് എഞ്ചിനീയറിങ് കൗണ്‍സിലിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇനി മുതല്‍ പരീക്ഷ പാസാകുന്നവര്‍ക്ക് മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കാനാകൂ.
രാജ്യത്തെ തൊഴില്‍ മേഖലയില്‍ കഴിവും കാര്യക്ഷമതയുമുള്ളവരെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സൗദി മന്ത്രാലയത്തിന്റെ നടപടി. ഇതു പ്രകാരം, എഞ്ചിനീയറിങ് മേഖലയിലേക്ക് സൗദിയില്‍ ജോലിക്കെത്തുന്നവര്‍ പരീക്ഷക്ക് ഹാജരാകണം. ഇതില്‍ പാസായാല്‍ മാത്രമേ അനുബന്ധ മേഖലയിലെ ജോലിയില്‍ പ്രവേശിക്കാനാകൂ. മികച്ച പ്രൊഫഷണല്‍ പരിശീലനങ്ങള്‍ നല്‍കാനും പ്രാബല്യത്തില്‍ വരുത്താനും നിര്‍ദേശമുണ്ട്