സൗദിയില്‍ മൂവായിരത്തിലധികം എഞ്ചിനിയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി

സൗദിയില്‍ മൂവായിരത്തിലധികം എഞ്ചിനിയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി
സൗദിയില്‍ മൂവായിരത്തിലധികം എഞ്ചിനിയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സാണ് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് വ്യാജന്മാരെ പിടികൂടുന്നത്. അതേ സമയം വിദേശ എഞ്ചിനിയര്‍മാര്‍ക്ക് പ്രഫഷണല്‍ പരീക്ഷ നടത്താന്‍ മുനിസിപ്പല്‍ മന്ത്രാലയം കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി.

രാജ്യത്ത് എഞ്ചിനിയറിംഗ് പ്രൊഫഷനില്‍ ജോലി ചെയ്യുന്നവരില്‍ നിന്നാണ് വ്യാജന്‍മാരെ പിടികൂടിയത്. സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാണ് ആധികാരികത ഉറപ്പ് വരുത്തിയത്. മൂവായിരത്തിലധികം പേര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇവര്‍ സമര്‍പ്പിച്ച എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് അധികവും വ്യാജമാണെന്ന് തെളിഞ്ഞത്. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതായി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഫര്‍ഹാന്‍ അല്‍ശമ്മാരി പറഞ്ഞു. രാജ്യത്ത് വിദേശികള്‍ക്ക് എഞ്ചിനിയറിംഗ് തസ്തികയില്‍ ജോലി ചെയ്യാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. ഇത് കാണിക്കുന്നതിനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് വരുന്നത്.

എന്നാല്‍ ഇത്തരക്കാരെ പിടികൂടിയാല്‍ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ജയില്‍ ശിക്ഷയും ഒപ്പം ആജീവനാന്ത വിലക്കോടെയുള്ള നാട് കടത്തലും അനുഭവിക്കേണ്ടി വരും

Other News in this category



4malayalees Recommends