സൈനിക മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും സൗദിയും ധാരണയായി
സൈനിക മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും തീരുമാനിച്ചു. ഇന്ത്യന്‍ കരസേനാ മേധാവി സൗദി സൈനിക വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഇരുരാജ്യങ്ങളും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച പൂര്‍ത്തിയാക്കി. സൗദിയിലെ വിവിധ സൈനിക കേന്ദ്രങ്ങളിലും കരസേനാ മേധാവി സന്ദര്‍ശനം നടത്തി. ഇന്നലെയാണ് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ റിയാദിലെത്തിയത്.
സൗദി റോയല്‍ ലാന്‍ഡ് ഫോഴ്‌സ് ആസ്ഥാനത്ത് സൗദി റോയല്‍ ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ ഫഹദ് ബിന്‍ അബ്ദുല്ല മുഹമ്മദ് അല്‍മുതൈറാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെയും സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സന്ദര്‍ശനത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ സൈനിക തലവന്‍ സൗദി അറേബ്യയിലെത്തുന്നത്.
സൗദിയിലെ ഉന്നത പ്രതിരോധ, സൈനിക തല യോഗങ്ങളില്‍ അദ്ദേഹം സംബന്ധിച്ചു. രാജ്യസുരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഇരു കൂട്ടരും ഒന്നിച്ചു പ്രവര്‍ത്തിക്കാനും ധാരണയായി. സൗദിയിലെ വിവിധ സൈനിക കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. യുഎഇയില്‍ നിന്നും സൗദിയിലെത്തിയ കരസേനാ മേധാവി ഇന്ന് സൗദിയില്‍ നിന്നും മടങ്ങും.