കൊറോണ വൈറസ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ സൗദിയില്‍ ആരംഭിച്ചു
വിദേശികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും കൊറോണ വൈറസ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ആരോഗ്യ മന്ത്രാലയത്തിന്റെ 'സിഹ്വതീ' എന്ന മൊബൈല്‍ ആപ്ലികേഷന്‍ വഴിയാണ് വാക്‌സിന്‍ എടുക്കാനായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി.
മൂന്നു ഘട്ടങ്ങളായാണ് വാക്‌സിന്‍ നല്‍കുക. 65 വയസിന് മുകളില്‍ പ്രായമുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. രോഗസാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അവയവമാറ്റം നടത്തിയവര്‍ എന്നിവര്‍ക്കും ആദ്യഘട്ടത്തില്‍ നല്‍കുന്നത്.