സൗദിയില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിക്കുന്നത് പിടികൂടുന്നതിന് ഓട്ടോമാറ്റിക് സംവിധാനം
സൗദിയില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിക്കുന്നത് പിടികൂടുന്നതിന് ഓട്ടോമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തുന്നു. നമ്പര്‍ പ്ലേറ്റുകള്‍ മായ്!ക്കുക , മറയ്!ക്കുക , വിവരങ്ങള്‍ തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങളെയാണ് പിടികൂടുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ലംഘനങ്ങള്‍ പിടികൂടി പിഴയിടുക.
ട്രാഫിക് വിഭാഗം സ്ഥാപിച്ച ക്യാമറകളില്‍ നിന്നും ഡിവൈസുകളില്‍ നിന്നും രക്ഷപ്പെടുന്നതിന് വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിക്കുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇത്തരം നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് പിടികൂടി പിഴയിടുന്നതാണ് പുതിയ സംവിധാനം. ഞായറാഴ്ച മുതല്‍ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് സൗദി ഹൈവേ സുരക്ഷാ സേന വ്യക്തമാക്കി.