സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് കോവിഡ് വാക്സിന് സ്വീകരിച്ചു
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് കോവിഡ് വാക്സിന് സ്വീകരിച്ചു. രാജ്യത്തെ കോവിഡ് വാക്സിനേഷന് യജ്ഞത്തിന് തുടക്കം കുറച്ചുകൊണ്ടാണ് കിരീടാവാശി ആദ്യ ഡോസ് സ്വീകരിച്ചു.
രാജ്യത്തെ പൗരന്മാര്ക്കും പ്രവാസികള്‍ക്കും വാക്സിന് എത്തിക്കാന്‍ കിരീടാവകാശി നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പ്രതികരിച്ചു. അതേസമയം, സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചുള്ള മരണനിരക്ക് വളരെ കുറഞ്ഞു. കനത്ത ജാഗ്രത തുടരുകയാണ്.