200 ലധികം പ്രവാസികളെ നാടുകടത്തി സൗദി അറേബ്യ

200 ലധികം പ്രവാസികളെ നാടുകടത്തി സൗദി അറേബ്യ
200 ലധികം പ്രവാസികളെ നാടുകടത്തി സൗദി അറേബ്യ. 285 ഇന്ത്യന്‍ തടവുകാരെയാണ് നാടുകടത്തിയത്. ദമാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നവരാണ് തിങ്കളാഴ്ച നാടണഞ്ഞത്. തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായവരെയാണ് സൗദി നാടുകടത്തിയത്. എട്ട് മലയാളികളും 20 തെലങ്കാന ആന്ധ്ര സ്വദേശികളും 18 ബിഹാറികളും 13 ജമ്മുകാശ്മീര്‍ സ്വദേശികളും 12 രാജസ്ഥാനികളും തമിഴ്‌നാട്ടുകാരും 88 യുപിക്കാരും 60 പശ്ചിമബംഗാള്‍ സ്വദേശികളുമാണ് സംഘത്തിലുള്ളത്.

ദമാം വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്കാണ് ഇവരെ എത്തിച്ചത്. ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴില്‍ നിയമലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ബുധന്‍, വെള്ളി ദിവസങ്ങളിലായി റിയാദില്‍ നിന്ന് 580 ഇന്ത്യന്‍ തടവുകാര്‍ നാട്ടിലെത്തിയിരുന്നു. ഇതിലും ദമാമില്‍ പിടിയിലായവര്‍ ഉണ്ടായിരുന്നു

Other News in this category



4malayalees Recommends