സൗദിയില്‍ ഓണ്‍ലൈന്‍ പഠന രീതി തുടരാന്‍ വിദ്യാഭ്യാസ മന്ത്രാലയം
സൗദിയില്‍ ഓണ്‍ലൈന്‍ പഠന രീതി പത്താഴ്ച കൂടി തുടരാന്‍ വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശമനുസരിച്ചുള്ള തീരുമാനം. വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചു. അതായത്, സെക്കന്റ് ടേമിലെ പത്താമത്തെ ആഴ്ചാവസാനം വരെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി തുടരും. അതിവേഗ ഇന്റര്‍നെറ്റുള്ള സൗദിയില്‍ ഓണ്‍ലൈന്‍ പഠനം വിജയകരമായി പുരോഗമിക്കുന്നുണ്ട്.
മദ്‌റസതീ പ്ലാറ്റ്‌ഫോം, ദേശീയ വിദ്യാഭ്യാസ പോര്‍ട്ടലായ ഐന്‍ പ്ലാറ്റ്‌ഫോം, വെര്‍ച്വല്‍ നഴ്‌സറി ആപ്ലിക്കേഷന്‍ എന്നിവ വഴിയുള്ള പഠനം വിജയകരമായി തുടരുകയാണ്. യൂനിവേഴ്‌സിറ്റികളും കോളേജുകളിലും ഇതര സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ രീതി വിജയകരമാണ്. ഇതെല്ലാം കണക്കിലെടുത്തും ജനിതക മാറ്റം സംഭവിച്ച കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാലുമാണ് ക്ലാസ് നേരിട്ട് തുടങ്ങുന്നത് നീട്ടിയത്.