സൗദിയില്‍ ഈ വര്‍ഷത്തെ ഏറ്റവും കടുപ്പമേറിയ തണുപ്പ് ഈയാഴ്ച
സൗദിയില്‍ ഈ വര്‍ഷത്തെ ഏറ്റവും കടുപ്പമേറിയ തണുപ്പ് ഈയാഴ്ച അനുഭവപ്പെടും. റിയാദ് ഉള്‍പ്പെടെയുള്ള മധ്യപ്രവിശ്യകളില്‍ തണുപ്പ് മൂന്ന് ഡിഗ്രിക്ക് താഴെയെത്തും. ഉയര്‍ന്ന മേഖലകളില്‍ മഞ്ഞുവീഴ്ചയും ഈയാഴ്ചയുണ്ടാകും.ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ചക്കകം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ തണുത്ത കാറ്റ് ശക്തമാകും. രാജ്യത്ത് ഈ വര്‍ഷത്തെ കടുപ്പമേറിയ കാലാവസ്ഥയാകും അനുഭവപ്പെടുക. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തണുപ്പ് സീറോ ഡിഗ്രിക്ക് താഴെയെത്തും. ഹാഇല്‍, തുറൈഫ് അടക്കമുള്ള മേഖലകളിലും സമാന സ്ഥിതിയാകും. റിയാദില്‍ വ്യാഴാഴ്ചയോടെ തണുപ്പ് മൂന്ന് ഡിഗ്രിയായി കുറയും.
മധ്യ പ്രവിശ്യയിലും ദമ്മാം ഉള്‍പ്പെടെ കിഴക്കന്‍ പ്രവിശ്യയിലും പത്ത് ഡിഗ്രിക്ക് താഴെയാകും ഈയാഴ്ച തണുപ്പ്. മക്കയില്‍ ചൂട് 15 ഡിഗ്രിയിലേക്കും ജിദ്ദയില്‍ 20ലേക്കും താഴും. തബൂക്ക് അടക്കമുള്ള മേഖലകളിലെ ഉയര്‍ന്ന മലയോരങ്ങളില്‍ മഞ്ഞുവീഴ്ചക്കും സാധ്യതയേറി