സൗദിയില്‍ ഹവാല ബിനാമി കേസുകളില്‍ എട്ടു പ്രവാസികളടക്കം 12 പേര്‍ക്ക് 60 വര്‍ഷം തടവു ശിക്ഷ

സൗദിയില്‍ ഹവാല ബിനാമി കേസുകളില്‍ എട്ടു പ്രവാസികളടക്കം 12 പേര്‍ക്ക് 60 വര്‍ഷം തടവു ശിക്ഷ
സൗദിയില്‍ ഹവാല ബിനാമി കേസുകളില്‍ എട്ടു പ്രവാസികളടക്കം 12 പേര്‍ക്ക് 60 വര്‍ഷം തടവു ശിക്ഷ. ജയില്‍വാസം കഴിഞ്ഞ ശേഷം പ്രതികളെ നാടുകടത്തും. വിദേശത്തേക്ക് അയച്ച അറുപത് കോടി റിയാല്‍ വീണ്ടെടുക്കാനും കോടതി ഉത്തരവിട്ടു.

സൗദി പബ്ലിക് പ്രോസിക്യൂഷനാണ് സംഘത്തിന് കോടതി ശിക്ഷ വിധിച്ചതായി അറിയിച്ചത്. 60 കോടിയോളം റിയാല്‍ അനധികൃത മാര്‍ഗങ്ങളിലൂടെ വിദേശങ്ങളിലേക്ക് അയച്ചെന്നാണ് കേസ്. സൗദി വനിതയുടേയും സഹോദരന്റേയും രണ്ട് സുഹൃത്തുക്കളുടേയും പേരില്‍ ബിനാമി സ്ഥാപനം തുടങ്ങിയായിരുന്നു തുടക്കം.

വ്യാജ വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ഈ സ്ഥാപനങ്ങളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് ഹവാല ഇടപാടുകള്‍ നടത്തുകയുമായിരുന്നു. ശിക്ഷക്കൊപ്പം 80 ലക്ഷം റിയാല്‍ പിഴ പ്രതികള്‍ കെട്ടിവെക്കണം. പിഴ, ജയില്‍ ശിക്ഷക്ക് പുറമെ ഹവാല ഇടപാടുകള്‍ക്ക് പ്രതികള്‍ ഉപയോഗിച്ച അക്കൗണ്ടുകളില്‍ കണ്ടെത്തിയ പണവും പ്രതികളുടെ വീടുകളില്‍ കണ്ടെത്തിയ 24 ലക്ഷത്തിലേറെ റിയാലും കണ്ടുകെട്ടും.

Other News in this category



4malayalees Recommends