സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കും. മൂവായിരം റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുക. കര, വ്യോമ, ജല മാര്‍ഗം രാജ്യത്തേക്കെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും നിബന്ധന ബാധകമായിരിക്കും.
സൗദി കസ്റ്റംസിന്റേതാണ് പുതിയ തീരുമാനം. കര, വ്യോമ, ജല മാര്‍ഗം രാജ്യത്തേക്കെത്തുന്ന യാത്രക്കാര്‍ക്ക് പരമാവധി കൊണ്ട് വരാവുന്ന വസ്തുക്കളുടെ മൂല്യം മൂവായിരം റിയാലായി നിജപ്പെടുത്തി. മൂവായിരത്തിന് മുകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇനിമുതല്‍ സൗദി കസ്റ്റംസ് ചുമത്തുന്ന നികുതി കൂടി നല്‍കേണ്ടി വരും.
ഉപയോഗിച്ചിട്ടില്ലാത്ത പുതിയ വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുക. എന്നാല്‍ വിദേശങ്ങളില്‍ ഉപയോഗിച്ച വസ്തുക്കള്‍ തിരികെ കൊണ്ട് വരുന്നതിന് നിയമം ബാധകമായിരിക്കില്ലെന്നും അതികൃധര്‍ കൂട്ടിചേര്‍ത്തു. യാത്രക്കാര്‍ കൂടെ കൊണ്ട് വരുന്ന വസ്തുക്കളെ കുറിച്ചും പണത്തെ കുറിച്ചുമുള്ള വിവിരങ്ങള്‍ യാത്രക്ക് മുമ്പായി കസ്റ്റംസിനെ അറിയിച്ചിരിക്കണമെന്ന് അതോറിറ്റി നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.