കശ്മീരിന്റെ് പ്രത്യേക പദവി എടുത്ത് കളഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സൗദി അറേബ്യയിലെ സര്‍ക്കാര്‍ അനുകൂല മാധ്യമം
കശ്മീരിന്റെ് പ്രത്യേക പദവി എടുത്ത് കളഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സൗദി അറേബ്യയിലെ സര്‍ക്കാര്‍ അനുകൂല മാധ്യമമായ സൗദി ഗസറ്റ്. ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃകാ പരമായ പദ്ധതികളാണ് കശ്മീരില്‍ വരുത്തിയതെന്ന് സൗദി ഗസറ്റ് പറയുന്നു.
പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ രാജ്യത്ത് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആരും ബാക്കിയുണ്ടാവില്ലെന്ന പ്രാദേശിക നേതാക്കളുടെ വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു എന്നാണ് സൗദി ഗസറ്റ് പറയുന്നത്. കശ്മീരിലെ യുവാക്കള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സ്‌കോളര്‍ഷിപ്പുകള്‍, കശ്മീരികളുടെ മാറിയ ജീവിത നിലവാരം തുടങ്ങിയവയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
' യഥാര്‍ത്ഥത്തില്‍ നിരവധിപേര്‍ അവരുടെ ബിരുദം പൂര്‍ത്തിയാക്കി രാജ്യത്തിനകത്തും പുറത്തുമുള്ള വലിയ കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നു. അനിശ്ചിതത്വത്തിന്റെ ചതുപ്പ് നിലത്തില്‍ നിന്നും മേഖലയെ ഉയര്‍ത്തുമെന്ന ഉറച്ച തീരുമാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു,' സൗദി ഗസറ്റില്‍ പറയുന്നു. ഒരു നല്ല രാജ്യത്തെ ആക്രമിക്കാന്‍ വേണ്ടി ദുഷ്ടശക്തികള്‍ ഉപയോഗിച്ച് വന്ന കശ്മീരി യുവാക്കള്‍ക്ക് പുതിയ ജീവിതം നല്‍കിയെന്നും സൗദി ഗസറ്റ് പറയുന്നു.