സൗദിയില്‍ വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതികള്‍ ഫലം കണ്ടു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. രാജ്യത്തെ തൊഴില്‍ മേഖലയില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിച്ചതായി ഔദ്യോഗിക കണക്കുകളും വ്യക്തമാക്കുന്നു. വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച വിവിധ പദ്ധതികളിലൂടെ നിരവധി പേര്‍ തൊഴില്‍ കരസ്ഥമാക്കിയതായാണ് ഇത് വ്യക്തമാക്കുന്നത്.
ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 പ്രഖ്യാപിച്ചത് മുതല്‍ ഒന്നര ലക്ഷത്തിലധികം വനിതകളാണ് തൊഴില്‍ രംഗത്ത് അധികമായി എത്തിയത്. ഇത് രാജ്യത്തെ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 10.1 ശതമാനം വരെ കുറക്കുന്നതിനും കാരണമായി.
വനിതാ തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രത്യേക പദ്ധതികളും കൂടുതല്‍ നേട്ടം കൈവരിക്കാന്‍ സഹായകമായി. സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്ന വനിതാ ജീവനക്കാരുടെ യാത്രാ ചെലവിന്റെ എണ്‍പത് ശതമാനം വരെ സര്‍ക്കാര്‍ വഹിക്കുന്ന പ്രത്യേക പദ്ധതി, നിരവധി മേഖകളില്‍ നടപ്പിലാക്കിയ വനിതാവല്‍ക്കരണ പദ്ധതി എന്നിവ ഇതില്‍ ഉള്‍പ്പെടും.