കെറെയില്‍ പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും ; ലഘുലേഖകളുമായി യു ഡി എഫ് വീട് കയറി പ്രചാരണം നടത്തുമെന്ന് കെ സുധാകരന്‍

കെറെയില്‍ പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും ; ലഘുലേഖകളുമായി യു ഡി എഫ് വീട് കയറി പ്രചാരണം നടത്തുമെന്ന് കെ സുധാകരന്‍
കെറെയില്‍ പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. അടുത്താഴ്ച മുതല്‍ ലഘുലേഖകളുമായി യു ഡി എഫ് വീട് കയറി പ്രചാരണം നടത്തും. പ്രസംഗവും പത്ര സമ്മേളനവും നിര്‍ത്തി സമരമുഖത്തേക്ക് പോകുമെന്നും കെ.സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. രണ്ട് ലക്ഷം കോടിയുടെ പദ്ധതിയാണ് കെ റെയില്‍. സ്വന്തം ഏജന്‍സിയെ വച്ച് ഈ പദ്ധതി നടപ്പാക്കി പണം തട്ടാം എന്ന് മുഖ്യമന്ത്രി കരുതേണ്ട. കെ റെയില്‍ പദ്ധതിയില്‍ ജനാഭിപ്രായം അറിയണം എന്ന് എല്ലാവരും പറഞ്ഞിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്നും പദ്ധതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഈ സര്‍ക്കാര്‍ കാതലും പൂതലും ഇല്ലാത്തത്. പാരിസ്ഥിതിക പഠനം നടത്താതെ മുന്നോട്ട് പോകാന്‍ എന്താണ് കാരണമെന്ന് സ!ര്‍ക്കാര്‍ വ്യക്തമാക്കണം. സാമൂഹികാഘാത പഠനം വൈകിവന്ന വിവേകമെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാല്‍ നടപ്പാവില്ലെന്ന് സ!ര്‍ക്കാര്‍ മനസ്സിലാക്കണം. എല്ലായിടത്തും നിയമനമടക്കം സിപിഐഎം ജനാധിപത്യവിരുദ്ധ നടപടി സ്വീകരിക്കുന്നു. രാഷ്ട്രപതിയുടെ ഡീലിറ്റ് ശിപാര്‍ശയിലെ ഇടപെടല്‍ പോലും ഇതിന് ഉദാഹരമാണ്. ഗവര്‍ണര്‍ പറഞ്ഞതില്‍ എന്താണ് യുക്തി എന്നും സുധാകരന്‍ ചോദിച്ചു.

അതിനിടെ കെ റെയില്‍ പദ്ധതി വരേണ്യ വിഭാഗത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്നാണ് തെളിയുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ചുരുക്കം ചില വിവരങ്ങളാണ്. അതിലൂടെ തന്നെ പദ്ധതി എത്ര പരാജയമാകുമെന്ന് ബോധ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Other News in this category



4malayalees Recommends