രണ്ടാനച്ഛനൊപ്പം ജീവിക്കാന്‍ അമ്മയെ കൊലപ്പെടുത്തിയ കേസ് ; പദ്ധതിയിട്ട ബികോം വിദ്യാര്‍ത്ഥിനിയായ 21കാരി പിടിയില്‍

രണ്ടാനച്ഛനൊപ്പം ജീവിക്കാന്‍ അമ്മയെ കൊലപ്പെടുത്തിയ കേസ് ; പദ്ധതിയിട്ട ബികോം വിദ്യാര്‍ത്ഥിനിയായ 21കാരി പിടിയില്‍
രണ്ടാനച്ഛനൊപ്പം ജീവിക്കാന്‍ അമ്മയെ കൊലപ്പെടുത്താനുള്ള പദ്ധതിയിട്ട ബികോം വിദ്യാര്‍ത്ഥിനിയായ 21കാരി പിടിയില്‍. അര്‍ച്ചന റെഡ്ഡി(38) യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് രണ്ടാം ഭര്‍ത്താവും മകളും അറസ്റ്റിലായത്. രണ്ടാനച്ഛന്റെ സഹായത്തോടെയാണ് മകള്‍ യുവിക റെഡ്ഡി അമ്മയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.

ബംഗളൂരുവില്‍ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കാറില്‍ പോവുകയായിരുന്ന അര്‍ച്ചന റെഡ്ഡിയെ തടഞ്ഞ് നിര്‍ത്തി അര്‍ച്ചനയുടെ രണ്ടാം ഭര്‍ത്താവ് നവീന്‍ കുമാറും സുഹൃത്തും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്.

അര്‍ച്ചനയും നവീനും കുറച്ച് നാളുകളായി അകന്ന് കഴിയുകയാണ്. എന്നാല്‍ മകള്‍ യുവിക രണ്ടാനച്ഛന് ഒപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ ഇരുവരും പ്രണയത്തിലാണെന്ന് മനസിലാക്കിയ അര്‍ച്ചന ഇവരുടെ ബന്ധത്തെ എതിര്‍ത്തു. എന്നാല്‍ അര്‍ച്ചനയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷം യുവികയുമായുള്ള വിവാഹം നടത്താനായിരുന്നു നവീന്റെ പദ്ധതി.

ഇതിനിടെയാണ് നവംബര്‍ അവസാന്തതോടെ നവീനെതിരെ അര്‍ച്ചന പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പ്രകോപിതനായ നവീനും യുവികയും കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് പോലീസിന്റെ വിശദീകരണം.

അര്‍ച്ചനയുടെ ആദ്യ വിവാഹത്തിലെ മകളാണ് യുവിക. 33 വയസ്സുള്ള നവീന്‍ ജിം ട്രെയിനറാണ്

Other News in this category



4malayalees Recommends