ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ സംഭവം ; ബാംഗ്ലൂരില്‍ നിന്നുള്ള 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ സംഭവം ; ബാംഗ്ലൂരില്‍ നിന്നുള്ള 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍
ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ ബാംഗ്ലൂരില്‍ നിന്നുള്ള 21 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ മുംബൈ പൊലീസ് സൈബര്‍ സെല്‍ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു.ബാംഗ്ലൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ പ്രായം ഒഴികെ ആരാണെന്ന് മുംബൈ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അജ്ഞാതരായ കുറ്റവാളികള്‍ക്കെതിരെ ഐപിസിയിലെയും ഐടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു

ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഹോസ്റ്റുചെയ്യുന്ന 'ബുള്ളി ഭായ്' ആപ്ലിക്കേഷനില്‍ സ്ത്രീകളുടെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്ത് അവരെ ലേലത്തിന് എന്ന് പരസ്യം വയ്ക്കുകയും ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ മുംബൈ പൊലീസ് നേരത്തെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) ഫയല്‍ ചെയ്തിരുന്നു.

ഞായറാഴ്ച വെസ്റ്റ് മുംബൈ സൈബര്‍ പൊലീസ് സ്റ്റേഷന്‍ 'ബുള്ളി ബായ്' ആപ്പ് ഡെവലപ്പര്‍മാര്‍ക്കും ആപ്പ് പ്രൊമോട്ട് ചെയ്ത ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്കുമെതിരെ കേസെടുത്തു.

ഡല്‍ഹിയിലെയും മുംബൈയിലെയും പൊലീസുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ഡല്‍ഹിയിലെയും മുംബൈയിലെയും പൊലീസ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമായിരുന്നു ഇത്.

Other News in this category



4malayalees Recommends