രണ്ട് ആണ്‍മക്കളും അമ്മയുടെ മരണാനന്തര ചടങ്ങില്‍ നിന്ന് മാറി നിന്നു ; മൃതദേഹം നാലു കിലോമീറ്റര്‍ ചുമന്ന് ശ്മശാനത്തിലെത്തിച്ച് പെണ്‍മക്കള്‍ ; കര്‍മ്മങ്ങളും പെണ്‍മക്കള്‍ തന്നെ ചെയ്തു

രണ്ട് ആണ്‍മക്കളും അമ്മയുടെ മരണാനന്തര ചടങ്ങില്‍ നിന്ന് മാറി നിന്നു ; മൃതദേഹം നാലു കിലോമീറ്റര്‍ ചുമന്ന് ശ്മശാനത്തിലെത്തിച്ച് പെണ്‍മക്കള്‍ ; കര്‍മ്മങ്ങളും പെണ്‍മക്കള്‍ തന്നെ ചെയ്തു
അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ രണ്ട് സഹോദരങ്ങളും തിരിഞ്ഞു നോക്കാതിരുന്നതോടെ അമ്മയുടെ മൃതദേഹം തോളില്‍ ചുമന്ന് നാല് പെണ്‍മക്കള്‍. നാല് കിലോമീറ്റര്‍ അപ്പുറമുള്ള ശ്മശാനത്തിലേയ്ക്കാണ് ഇവര്‍ മൃതദേഹം ചുമന്ന് കൊണ്ടുപോയത്.

ഒഡീഷയിലെ പുരിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. എണ്‍പതിനും തൊണ്ണൂറിനും ഇടയില്‍ പ്രായമുള്ള ജാതി നായക് എന്ന സ്ത്രീയാണ് മരിച്ചത്. ജാതിക്ക് രണ്ട് ആണ്‍മക്കളും നാല് പെണ്‍മക്കളുമാണ് ഉള്ളത്. ആണ്‍മക്കള്‍ രണ്ട് പേരും അന്ത്യകര്‍മം നിര്‍വഹിക്കാന്‍ എത്തിയില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

ഇതോടെയാണ് ആചാരങ്ങള്‍ ലംഘിച്ച് അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ പെണ്‍മക്കള്‍ തീരുമാനിച്ചത്. അമ്മയുടെ മൃതദേഹം വീടിന് പുറത്തേയ്ക്ക് എത്തിച്ച് അയല്‍ക്കാരുടെ സഹായത്തോടെ ശവമഞ്ചം തയ്യാറാക്കി നാല് കിലോമീറ്റര്‍ തോളില്‍ ചുമന്നാണ് ഇവര്‍ ശ്മശാനത്തില്‍ എത്തിയത്. സാധാരണയായി ആണ്‍മക്കള്‍ നിര്‍വഹിക്കുന്ന ചടങ്ങുകളും ഇവര്‍ തന്നെയാണ് നടത്തിയത്. രണ്ട് ആണ്‍മക്കളും തിരിഞ്ഞു നോക്കാതായതോടെയാണ് പെണ്‍മക്കള്‍ മുന്നിട്ടിറങ്ങിയത്.

Other News in this category



4malayalees Recommends