രാഷ്ട്രത്തെ ആരെങ്കിലും വിഭജിച്ചാല്‍ അയാള്‍ എങ്ങനെയാണ് രാഷ്ട്രപിതാവാകുമെന്ന പരാമര്‍ശം ; മഹാത്മാഗാന്ധിക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയ ആള്‍ദൈവത്തിനെതിരെ കേസ്

രാഷ്ട്രത്തെ ആരെങ്കിലും വിഭജിച്ചാല്‍ അയാള്‍ എങ്ങനെയാണ് രാഷ്ട്രപിതാവാകുമെന്ന പരാമര്‍ശം ; മഹാത്മാഗാന്ധിക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയ ആള്‍ദൈവത്തിനെതിരെ കേസ്
മഹാത്മാഗാന്ധിക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയതിന് മധ്യപ്രദേശില്‍ നിന്നുള്ള മറ്റൊരു ആള്‍ദൈവത്തിനെതിരെ കൂടി കേസെടുത്തു. വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപിതാവിനെ രാജ്യദ്രോഹി എന്ന് വിളിച്ചതിനാണ് തരുണ്‍ മുരാരി ബാപ്പു എന്നയാള്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസ് എടുത്തത്. ഗാന്ധിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ കാളിചരണ്‍ മഹാരാജ് അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളിലാണ് മറ്റൊരു ആള്‍ദൈവത്തിനെതിരെ കൂടി കേസെടുക്കുന്നത്.

ഞായറാഴ്ച നര്‍സിങ്പുരില്‍ മഹാകൗശല്‍ നഗര്‍ ഏരിയയില്‍ നടന്ന ഒരു മതപരമായ പരിപാടിയ്ക്ക് ഇടയിലാണ് തരുണ്‍ മുരാരി ബാപ്പു ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഗാന്ധിയാണ് രാജ്യത്തെ വിഭജിച്ചത്. അദ്ദേഹം രാജ്യദ്രോഹിയാണെന്ന് തരുണ്‍ മുരാരി പറഞ്ഞു. രാഷ്ട്രത്തെ ആരെങ്കിലും വിഭജിച്ചാല്‍ അയാള്‍ എങ്ങനെയാണ് രാഷ്ട്രപിതാവാകുന്നതെന്ന് തരുണ്‍ മുരാരി ചോദിച്ചു. താന്‍ ഇതിനെ എതിര്‍ക്കുന്നുവെന്നും ഗാന്ധി രാജ്യദ്രോഹി ആണെന്നും അയാള്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ രോഹിത് പട്ടേല്‍ നല്‍കിയ പരാതി പ്രകാരമാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തിരിക്കുന്നത്

Other News in this category



4malayalees Recommends