പുരുഷന്‍മാരെ 'വീഴ്ത്തി' പീഡന പരാതിയും ഭീഷണിയുമായി ഹണിട്രാപ്പ് സംഘം ; യുവതി പിടിയില്‍

പുരുഷന്‍മാരെ 'വീഴ്ത്തി' പീഡന പരാതിയും ഭീഷണിയുമായി ഹണിട്രാപ്പ് സംഘം ; യുവതി പിടിയില്‍
നിരവധി പുരുഷന്‍മാര്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കുകയും ഹണി ട്രാപ്പില്‍ പെടുത്തുകയും ചെയ്ത കേസില്‍ 22 കാരിയെ അറസ്റ്റ് ചെയ്തു. ബിരുദവിദ്യാര്‍ത്ഥിയായ യുവതിയെയാണ് ഗുരുഗ്രാമില്‍ പൊലീസ് അറസറ്റ് ചെയ്തത്. എട്ട് പുരുഷന്‍മാര്‍ക്കെതിരെയാണ് ഇവര്‍ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ശേഷം യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

യുവതിയുടെ അമ്മയും നരേന്ദര്‍ യാദവ് എന്ന് പേരുള്ളയാളും ഹണി ട്രാപ്പ് റാക്കറ്റില്‍ കണ്ണികളാണെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ ഒളിവിലാണെന്നും എസിപി പ്രീത് പാല്‍ സിംഗ് സംഗ്വാന്‍ പറഞ്ഞു. യുവതിയെ ജയിലിലേക്ക് അയച്ചു, എല്ലാ കോണില്‍ നിന്നും കേസ് അന്വേഷിക്കുകയാണ്. യുവതിയുടെ അമ്മയെയും മറ്റൊരു പ്രതിയെയും കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബറില്‍ ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് ആദ്യം ഇവര്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംസ്ഥാന വനിതാകമ്മീഷനും ഇത് പിന്നീട് ഏറ്റെടുത്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കര്‍ണാല്‍ സ്വദേശിയായ ഒരു സ്ത്രീ പ്രതിക്കെതിരെ ന്യൂ കോളനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഒരു മുറി വാടകയ്‌ക്കെടുക്കാന്‍ വേണ്ടി വാടക പരസ്യത്തില്‍ നിന്ന് ലഭിച്ച നമ്പറിലേക്ക് മകന്‍ ഫോണ്‍ ചെയ്തിരുന്നു. ഫോണെടുത്തത് ഒരു യുവതിയാണ്. പിന്നീട് യുവതി മകനെ വിളിക്കുമായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഇവര്‍ മകനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും സ്ത്രീ പരാതിയില്‍ പറയുന്നു.


Other News in this category



4malayalees Recommends