കോവിഡിനെ പേടി ; 11 ഡോസ് വാക്‌സിന്‍ എടുത്തെന്ന അവകാശവാദവുമായി 84കാരന്‍

കോവിഡിനെ പേടി ; 11 ഡോസ് വാക്‌സിന്‍ എടുത്തെന്ന അവകാശവാദവുമായി 84കാരന്‍
11 ഡോസ് വാക്‌സിന്‍ എടുത്തെന്ന അവകാശവാദവുമായി 84കാരനായ ബീഹാര്‍ സ്വദേശി. മധേപുര ജില്ലയിലെ ഓറായ് സ്വദേശി ബ്രഹ്മദേവ് മണ്ഡലാണ് 11 തവണ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. കോവിഡിനെ പേടിച്ചാണ് തുടര്‍ച്ചയായി കുത്തിവെയ്‌പ്പെടുത്തതെന്നും 'വാക്‌സിന്‍ ഗംഭീരസംഭവമാണെ'ന്നുമാണ് മണ്ഡലിന്റെ അഭിപ്രായം. പന്ത്രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മണ്ഡല്‍ പിടിയിലായത്.

തപാല്‍വകുപ്പിലെ മുന്‍ ജീവനക്കാരനായിരുന്നു ബ്രഹ്മദേവ് മണ്ഡല്‍. 2021 ഫെബ്രുവരി 13ന് ആണ് മണ്ഡല്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. മാര്‍ച്ച് 13ന് രണ്ടാമത്തെ ഡോസ് കുത്തിവെയ്‌പ്പെടുത്തു. മേയ് 19ന് മൂന്നാമത്തെ സോഡും ജൂണ്‍ 16ന് നാലാമത്തെയും ഡോസും സ്വീകരിച്ചു. ഡിസംബര്‍ 30ന് ആണ് പതിനൊന്നാമത്തെ ഡോസെടുത്തത്. എട്ടാമത്തെയും ഒമ്പതാമത്തെയും ഡോസുകള്‍ക്കിടയില്‍ രണ്ടു ദിവസത്തെ ഇടവേള മാത്രമാണ് നല്‍കിയതെന്നും ഇയാള്‍ പറയുന്നു.

വാക്‌സിന്‍ എടുക്കുന്നതിനായി എട്ടുതവണ തന്റെ ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ഉപയോഗിച്ചു. ഭാര്യയുടെ ഫോണ്‍ നമ്പറും തന്റെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും മൂന്ന് അവസരങ്ങളിലും നല്‍കി. ഓണ്‍ലൈനായി ബുക്കിംഗ് ആവശ്യമില്ലാത്ത വാക്‌സിന്‍ വിതരണ ക്യാമ്പുകളില്‍ നിന്നാണ് ഇയാള്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഇത്തരം ക്യാമ്പുകളില്‍ ആധാര്‍ വിവരങ്ങളും ഫോണ്‍ നമ്പറും പിന്നീടാണ് ഡേറ്റാബേസിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends