ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 32 ലക്ഷത്തോളം പേരെങ്കിലും മരിച്ചിരിക്കാമെന്ന് പഠനം ; ഔദ്യോഗിക റിപ്പോര്‍ട്ടിനേക്കാള്‍ ആറിരട്ടി മരണം ഇന്ത്യയിലുണ്ടായി കാണുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 32 ലക്ഷത്തോളം പേരെങ്കിലും മരിച്ചിരിക്കാമെന്ന് പഠനം ; ഔദ്യോഗിക റിപ്പോര്‍ട്ടിനേക്കാള്‍ ആറിരട്ടി മരണം ഇന്ത്യയിലുണ്ടായി കാണുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 32 ലക്ഷത്തോളം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് പഠനം. ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ആറോ ഏഴോ ഇരട്ടിവരെ മരണം ഇന്ത്യയിലുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകളേയും സ്വതന്ത്ര വൃത്തങ്ങളെയും അധികരിച്ച് നടത്തിയ പഠനം പറയുന്നു.

കാനഡയിലെ ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫസര്‍ പ്രഭാസ് ഝായുടെ നേതൃത്വത്തില്‍ ഗവേഷക സംഘം പഠനം നടത്തുകയായിരുന്നു. 2020 മാര്‍ച്ച് മുതല്‍ 2021 ജൂലൈ വരെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടത്തിയ പഠനത്തില്‍ 137289 പേര്‍ പങ്കെടുത്തു. ഈ കാലയളവില്‍ രാജ്യത്ത് 32 ലക്ഷം മരണങ്ങളുണ്ടായെന്നും അതില്‍ 27 ലക്ഷവും കഴിഞ്ഞവര്‍ഷം ഏപ്രില്‍ മേയ് മാസങ്ങളിലാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 29 ശതമാനവും കോവിഡ് മരണമാണെന്ന് സംഘം പറഞ്ഞു. ഏപ്രില്‍ മേയ് മാസങ്ങളിലായിരുന്നു കോവിഡ് രണ്ടാം തരംഗം.കോവിഡിന് മുമ്പത്തേക്കാള്‍ 27 ശതമാനം കൂടുതലാണ് കോവിഡിന് ശേഷം രാജ്യത്തുണ്ടായ മരണങ്ങള്‍. പലരും കോവിഡ് കാരണമുണ്ടായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലാണ് മരിച്ചത്. ഔദ്യോഗിക കണക്കില്‍ വെള്ളിയാഴ്ച വരെ രാജ്യത്ത് 3.52 കോടി പേര്‍ കോവിഡ് ബാധിച്ചു. 4.83 ലക്ഷം പേര്‍ മരിച്ചു.

Other News in this category



4malayalees Recommends