ഫോണില്‍ കളിച്ചതിന് പിതാവ് അഞ്ചു വയസുകാരനെ തല്ലിക്കൊന്നു ; സൗത്ത് ഡല്‍ഹിയില്‍ സംഭവം

ഫോണില്‍ കളിച്ചതിന് പിതാവ് അഞ്ചു വയസുകാരനെ തല്ലിക്കൊന്നു ; സൗത്ത് ഡല്‍ഹിയില്‍ സംഭവം
ഫോണില്‍ കളിച്ചതിന് പിതാവ് അഞ്ചു വയസുകാരനെ തല്ലിക്കൊന്നു. ഗ്യാന്‍ പാണ്ഡെ(5)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗ്യാന്റെ പിതാവ് ആദിത്യ പാണ്ഡെ (27) യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സൗത്ത് ഡല്‍ഹിയിലെ ഖാന്‍പുരിലാണ് ദാരുണ സംഭവം.മൊബൈല്‍ ഫോണില്‍ കളിക്കുന്നത് നിര്‍ത്താന്‍ ഗ്യാനിനോട് പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുസരിക്കാതെ ഫോണില്‍ കളി തുടര്‍ന്നു. കുപിതനായ പ്രതി ആദിത്യ കുട്ടിയെ ക്രൂരിമായി മര്‍ദ്ദിച്ചു. അമ്മ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മര്‍ദ്ദനം തുടര്‍ന്നു. കുട്ടിയെ അമ്മയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിന്റെ പലഭാഗത്തും മര്‍ദനമേറ്റ പാടുകളുണ്ട്. കേസില്‍ അമ്മയെ ചോദ്യം ചെയ്യും. ദമ്പതികള്‍ക്ക് 3 വയസ്സുള്ള മകള്‍ കൂടിയുണ്ട്.

Other News in this category



4malayalees Recommends