യു. പി തിരഞ്ഞെടുപ്പ് '80 20' പോരാട്ടം ; ധ്രുവീകരണ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

യു. പി തിരഞ്ഞെടുപ്പ് '80  20' പോരാട്ടം ; ധ്രുവീകരണ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്
വരുന്ന തിരഞ്ഞെടുപ്പ് 80 20 പോരാട്ടമെന്ന വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനത്തിലെ മതപരമായ വിഭജനത്തെ സൂചിപ്പിക്കുന്നതാണ് ആദിത്യനാഥ് ഉദ്ധരിച്ച കണക്കുകള്‍. യുപിയിലെ ഹിന്ദുമുസ്ലിം അനുപാതത്തോട് ചേര്‍ന്ന് പോകുന്നതാണിത്.

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവില്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെയാണ് യോഗി ആദിത്യനാഥിനോട് യുപിയിലെ ബ്രാഹ്മണ വോട്ടുകളെ കുറിച്ചുള്ള ചോദ്യം ചോദിച്ചത്. 'മത്സരം വളരെ മുന്നോട്ട് പോയി, പോരാട്ടം ഇപ്പോള്‍ 80 ഉം 20 ഉം തമ്മിലാണ്,'യോഗി കൂട്ടിച്ചേര്‍ത്തു. 19 ആണെന്നാണല്ലോ ഒവൈസി(എ ഐ എം ഐ എം നേതാവ്) പറയുന്നതെന്ന് അവതാരകന്‍ പറഞ്ഞു. തുടര്‍ ചോദ്യങ്ങള്‍ മുഖ്യമന്ത്രി വെട്ടിച്ചുരുക്കി.

'80 ശതമാനവും ദേശീയതയുടെയും സദ്ഭരണത്തിന്റെയും വികസനത്തിന്റെയും പിന്തുണക്കുന്നവരാണ്. എതിര്‍ക്കുന്ന 15 – 20 പേര് മാഫിയകളുടെയും ക്രിമിനലുകളുടെയും കര്‍ഷക വിരുദ്ധരുടെയും ഒപ്പമാണ്. അതിനാല്‍, ഈ 8020 പോരാട്ടത്തില്‍, 'താമര'യാണ് വഴി കാണിക്കുന്നത്' യോഗി പറഞ്ഞു.



Other News in this category



4malayalees Recommends