നാലായിരം കടന്നു ഒമിക്രോണ്‍ രോഗികള്‍ ; പ്രതിദിന കേസുകള്‍ 1.8 ലക്ഷം പേര്‍ ; രാജ്യം മൂന്നാം തരംഗത്തിലേക്ക്

നാലായിരം കടന്നു ഒമിക്രോണ്‍ രോഗികള്‍ ; പ്രതിദിന കേസുകള്‍ 1.8 ലക്ഷം പേര്‍ ; രാജ്യം മൂന്നാം തരംഗത്തിലേക്ക്
ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ 1,79,723 ആയി. 24 മണിക്കൂറിനിടെ 13.29 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം ഒമിക്രോണ്‍ കേസുകള്‍ നാലായിരം കടന്നു. 27 സംസ്ഥാനങ്ങളില്‍ ഒമിക്രാണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. 1,216 കേസുകള്‍. രാജസ്ഥാനില്‍ 529 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ ഒമിക്രോണ്‍ കേസുകളില്‍ 1,552 പേര്‍ രോഗമുക്തരായി.

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉത്തര്‍പ്രദേശില്‍ 7,695 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 13 മടങ്ങ് അധികമാണ്. കഴിഞ്ഞ ഞായറാഴ്ച വെറും 552 കേസുകള്‍ മാത്രമാണ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 22,751 പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 17 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ജൂണ്‍ 16 ന് ശേഷം സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണിത്.

അതേസമയം കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം വിളിച്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. നിലവിലെ സാഹചര്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വിലയിരുത്തും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്ന് രണ്ട് ലക്ഷത്തിലേക്കെത്തിയേക്കും. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചന നല്‍കിയാണ് രോഗികളുടെ എണ്ണം കൂടുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച കരുതല്‍ ഡോസ് വാക്‌സിന് വിതരണത്തിന് ഇന്ന് തുടക്കമാകും. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക.

Other News in this category



4malayalees Recommends