ദിലീപുമായുള്ളത് ബിസിനസ് ബന്ധം: വി.ഐ.പി താനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല

ദിലീപുമായുള്ളത് ബിസിനസ് ബന്ധം: വി.ഐ.പി താനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചുനല്‍കിയ വിഐപി താനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല. ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ട്. ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടിയാണ് പോയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അറിയില്ലെന്നും മെഹബൂബ് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.

ദിലീപിന്റെ ദേ പുട്ട് റെസ്റ്റോറന്റില്‍ ഷെയറുമുണ്ടെന്നും മൂന്നു വര്‍ഷം മുന്‍പ് ഖത്തറില്‍ 'ദേ പുട്ട്' ഉദ്ഘാടനം ചെയ്യാനിരുന്നപ്പോഴാണ് ദിലീപിനെ കാണുന്നതെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും മെഹബൂബ് അബ്ദുല്ല പറഞ്ഞു.കോട്ടയം സ്വദേശിയായ ഹോട്ടല്‍ വ്യവസായി എന്ന പേരിലായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. തുടര്‍ന്ന് പ്രവാസി വ്യവസായിയായ മെഹബൂബിനെ സംശയിക്കുന്ന രീതിയില്‍ പ്രചാരണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഹബൂബ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഹോട്ടല്‍ ബിസിനസ് ഉണ്ടെന്നും ദിലീപിനെ അറിയാമെന്നും എന്നാല്‍ കേസുമായി ബന്ധപ്പെട്ട വിഐപി താന്‍ അല്ലെന്നും മെഹബൂബ് വ്യക്തമാക്കി. എവിടെ വേണമെങ്കിലും ഇക്കാര്യം പറയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇക്ക എന്നാണ് ദിലീപ് തന്നെ വിളിക്കാറ്. എന്നാല്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉദ്ദേശിക്കുന്ന വിഐപി ആരാണെന്ന് തനിക്കറിയില്ല. ദിലീപുമായി ചുരുങ്ങിയ കാലം മാത്രമുള്ള ബന്ധം മാത്രമാണ്. ആ സമയത്ത് ഒന്നും മോശം രീതിയില്‍ തോന്നിയിട്ടില്ല. പെന്‍ഡ്രൈവ് കൊടുക്കാനായിട്ടുള്ള ബന്ധമൊന്നും ഞങ്ങള്‍ തമ്മിലില്ലെന്നും അദ്ദേഹം പറഞ്ഞു.




Other News in this category



4malayalees Recommends