പാഴ് വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ജീപ്പിന് പകരം പുത്തന്‍ ബൊലേറോ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര

പാഴ് വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ജീപ്പിന് പകരം പുത്തന്‍ ബൊലേറോ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര
കഴിഞ്ഞ ഡിസംബറിലാണ് പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങള്‍ക്ക് സമാനമായ വാഹനം നിര്‍മിച്ച മഹാരാഷ്ട്ര സ്വദേശിയെ അഭിനന്ദിച്ച് സാക്ഷാല്‍ ആനന്ദ് മഹീന്ദ്ര എത്തിയത്. വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്‌നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിക്കാതിരിക്കാനാവില്ലെന്ന് പറഞ്ഞ് അദ്ദേഹം ട്വിറ്ററില്‍ ആ വീഡിയോ പങ്കുവെച്ചു. യാതൊരു മാനദണ്ഡവും പാലിക്കാത്തതിനാല്‍ ആ വാഹനം റോഡിലിറക്കാന്‍ സാധിക്കില്ലെന്നും അത് ഞങ്ങള്‍ക്ക് നല്‍കിയാല്‍ പകരം പുതിയ ബൊലേറോ തരാമെന്നും അന്നദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇപ്പോഴിതാ കൃത്യം ഒരുമാസത്തിനുള്ളില്‍ താന്‍ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

പാഴ് വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വാഹനം ഏറ്റെടുത്ത് പുത്തന്‍ ബൊലേറയാണ് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കുഞ്ഞന്‍ വാഹനം നിര്‍മിച്ച മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹറും കുടുംബവും പുതിയ ബൊലേറോ കൈപറ്റിയത്. താന്‍ നിര്‍മിച്ച വാഹനവുമായാണ് ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് ദത്തായത്ര എത്തിയത്.

വാഹനം കൈമാറുന്നതും പുത്തന്‍ പുതിയ മോഡലായ ബൊലേറോ കൈപറ്റുന്നതുമായി ചിത്രങ്ങള്‍ ആനന്ദ് മഹീന്ദ്ര തന്റെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 'തന്റെ പുതിയ ബൊലേറോ വാങ്ങാനുള്ള ഓഫര്‍ അദ്ദേഹം സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഇന്നലെ അദ്ദേഹത്തിന്റെ കുടുംബത്തിന് ബൊലേറോ ലഭിച്ചു. അദ്ദേഹത്തിന്റെ സൃഷ്ടിയുടെ ചുമതല ഞങ്ങള്‍ അഭിമാനത്തോടെ ഏറ്റെടുക്കുകയാണ്. ഇനിമുതല്‍ ഞങ്ങളുടെ റിസര്‍ച്ച് വാലിയിലെ കാറുകളുടെ ശേഖരണത്തില്‍ ഇതും ഇടം പിടിക്കുമെന്നും ഇത്തരം കണ്ടുപിടുത്തങ്ങളെ ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Other News in this category



4malayalees Recommends