61ാം വയസില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍; സീറ്റ് ഉറപ്പായിരുന്നിട്ടും പുതുതലമുറയ്ക്ക് വേണ്ടി മാറി കൊടുത്തു

61ാം വയസില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍; സീറ്റ് ഉറപ്പായിരുന്നിട്ടും പുതുതലമുറയ്ക്ക് വേണ്ടി മാറി കൊടുത്തു
61ാം വയസില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍ ഇടംനേടിയിട്ടും സീറ്റ് ഉറപ്പായിട്ടും പുതുതലമുറയ്ക്ക് വേണ്ടി വിട്ടകൊടുത്ത് മുന്‍ അധ്യാപകന്‍. തന്റെ മകന്റെ ആവശ്യപ്രകാരമാണ് അഖിലേന്ത്യാ പ്രവേശന പരീക്ഷ (നീറ്റ്) ജയിച്ച് റാങ്ക് പട്ടികയിലിടം നേടിയിട്ടും ധര്‍മപുരി സ്വദേശിയായ കെ. ശിവപ്രകാശം തന്റെ സ്വപ്നം ഉപേക്ഷിച്ചത്. മകന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.

ചെന്നൈയിലെ ഓമന്തുരാര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സലിങ്ങില്‍ ലഭിച്ച സീറ്റ് ഉപേക്ഷിച്ചാണ് ശിവപ്രകാശം 'അധ്യാപകനായി' തന്നെ മടങ്ങിയത്. സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് അധ്യാപകനായ വിരമിച്ച ശിവപ്രകാശത്തിന് ഡോക്ടറാകണമെന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു. നീറ്റ് യോഗ്യതാപരീക്ഷയ്ക്ക് പ്രായപരിധിയില്ലാത്തതിനാല്‍ കഴിഞ്ഞവര്‍ഷം പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ കയറി.

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച ശിവപ്രകാശത്തിന് 7.5 ശതമാനം പ്രത്യേക സംവരണപ്രകാരം റാങ്ക് പട്ടികയില്‍ 349ാം സ്ഥാനം ലഭിച്ചു. ഇതനുസരിച്ച് 437 പേര്‍ക്ക് എം.ബി.ബി.എസ്. പ്രവേശനം ഉറപ്പായിരുന്നു. എന്നാല്‍, ആ സീറ്റ് വിട്ടുകൊടുത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച മറ്റൊരു യുവവിദ്യാര്‍ഥിക്ക് അവസരം നല്‍കണമെന്ന് കന്യാകുമാരി മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മകന്‍ ശിവപ്രകാശത്തെ ഉപദേശിച്ചു. ശേഷമാണ് തന്റെ സ്വപ്നം ശിവപ്രകാശം ഉപേക്ഷിച്ചത്.

'മെഡിക്കല്‍ പ്രവേശനം നേടിയാലും പ്രായാധിക്യം കാരണം പത്തോ ഇരുപതോ വര്‍ഷമേ തനിക്ക് സേവനമനുഷ്ഠിക്കാനാകൂ. എന്നാല്‍, ചെറുപ്പക്കാരായവര്‍ക്ക് 50 വര്‍ഷത്തോളം ഡോക്ടറായി ജനങ്ങളെ സേവിക്കാനാകും. വിരമിച്ച ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ എന്നനിലയ്ക്ക് മറ്റൊരു വിദ്യാര്‍ഥിയുടെ അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ കാരണം, ഒരു വിദ്യാര്‍ഥിക്ക് സീറ്റു ലഭിച്ചല്ലോയെന്ന സന്തോഷത്തില്‍ തിരിച്ചുപോകുന്നു.' ശിവപ്രകാശം പറഞ്ഞു.



Other News in this category



4malayalees Recommends