ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് തന്റെ സഹോദരിയുടെയും ഉള്‍പ്പടെ നിരവധിസ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ ; പോലീസില്‍ പരാതി നല്‍കി ഭാര്യ

ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടത് തന്റെ സഹോദരിയുടെയും ഉള്‍പ്പടെ നിരവധിസ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ ; പോലീസില്‍ പരാതി നല്‍കി ഭാര്യ
സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് ശീലമാക്കിയ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി ഭാര്യ. ചെന്നൈയിലെ വാഷര്‍മെന്‍പേട്ടിലാണ് സംഭവം. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീ പീഡന കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തി ശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തു.കുളിമുറി ദൃശ്യങ്ങള്‍ക്ക് പുറമേ സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെയും തെരുവിലൂടെ നടന്നുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖര്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

താന്‍ അടുത്തുചെല്ലുമ്പോഴെല്ലാം ഭര്‍ത്താവ് ഫോണ്‍ ഓഫ് ചെയ്യുന്നതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഭാര്യ ഫോണ്‍ പരിശോധിച്ചത്. തന്റെ സഹോദരി വസ്ത്രം മാറുന്നത് ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ഫോണില്‍ കണ്ടതോടെയാണ് യുവതിയുടെ നിയന്ത്രണം വിട്ടത്. ഇക്കാര്യത്തില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്‌തെങ്കിലും ആദ്യ പ്രതി ആരോപണങ്ങള്‍ നിഷേധിച്ചു.

എന്നാല്‍ തെളിവുകള്‍ സഹിതം കാണിച്ച് ചോദ്യം ആവര്‍ത്തിച്ചതോടെ ഭര്‍ത്താവ് തന്റെ തെറ്റുകള്‍ സമ്മതിച്ചു. സ്ത്രീകള്‍ അറിയാതെയാണ് ഈ ദൃശ്യങ്ങളെല്ലാം പകര്‍ത്തിയതെന്ന് ഇയാള്‍ ഭാര്യയോട് സമ്മതിച്ചു. ഇതിനുശേഷമാണ് യുവതി പോലീസിനെ സമീപിച്ചത്. സമീപവാസികള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ത്രീകളുടെ രഹസ്യ വീഡിയോ പ്രതി പകര്‍ത്തിയുട്ടുണ്ടെന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ പോലീസ് കണ്ടെത്തി.



Other News in this category



4malayalees Recommends