ബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം ; തല വേര്‍പെട്ടു

ബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പെണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം ; തല വേര്‍പെട്ടു
കോയമ്പത്തൂരില്‍ അമ്മയും അയല്‍ക്കാരനുമൊത്ത് ബൈക്കില്‍ ആശുപത്രിയിലേക്ക് പോയ പെണ്‍കുട്ടി ഷാള്‍ കഴുത്തില്‍ മുറുകി റോഡില്‍ വീണ് മരിച്ചു. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്മണിയുടെ മകള്‍ ദര്‍ശന (10)ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

അസുഖം ബാധിച്ച ദര്‍ശനയെ അയല്‍ക്കാരന്‍ വിഘ്‌നേശിന്റെ ബൈക്കില്‍ അമ്മ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. തിരികെ വരുമ്പോഴായിരുന്നു അപകടം.

വിഘ്‌നേശിനും അമ്മയ്ക്കും ഇടയില്‍ ഇരുന്ന ദര്‍ശനയുടെ ഷാള്‍ ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങി. അസുഖമുള്ളതിനാല്‍ കാറ്റേകാതിരിക്കാന്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ചുറ്റിയിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ദര്‍ശന തല കഴുത്തില്‍ നിന്ന് വേര്‍പെട്ട് മരിക്കുകയായിരുന്നു

Other News in this category



4malayalees Recommends