ആറ് ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ദിലീപ് ; ഹാജരാക്കാത്ത നാലാമത്തെ ഫോണ്‍ നിര്‍ണ്ണായകമെന്ന് ക്രൈംബ്രാഞ്ച് ; ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന വാദം കള്ളമെന്നും അന്വേഷണ സംഘം

ആറ് ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ദിലീപ് ; ഹാജരാക്കാത്ത നാലാമത്തെ ഫോണ്‍ നിര്‍ണ്ണായകമെന്ന് ക്രൈംബ്രാഞ്ച് ; ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന വാദം കള്ളമെന്നും അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു. ഇത് രജിസ്ട്രാര്‍ ജനറലിന് കൈമാറി. ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്. അതേസമയം കേസില്‍ നിര്‍ണായകം എന്ന് കരുതുന്ന നാലാമത്തെ ഫോണ്‍ കൈമാറിയില്ല.

ദിലീപ് ഒളിപ്പിച്ച ഫോണ്‍ നിര്‍ണായകമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ഈ ഫോണ്‍ ഉപയോഗിച്ചിട്ടില്ലായെന്ന ദിലീപിന്റെ വാദം കള്ളമാണെന്നും ദിലീപിന്റെ പേരിലുള്ള സിംകാര്‍ഡ് ഈ ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. ഇതിന്റെ കോള്‍ രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഫോണിന്റെ ഐ എം ഇ ഐ നമ്പര്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു.

ഫോണുകള്‍ കേരളത്തില്‍ പരിശോധിക്കരുത് എന്നും, കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കണമെന്നുമുള്ള ആവശ്യം ദീലിപ് നേരത്തെ ഉന്നയിച്ചിട്ടുണ്ട്. ഫോണില്‍ അഭിഭാഷകരുമായി സംസാരിച്ചത് ഉള്‍പ്പെടെയുള്ള സംഭാഷണങ്ങളുണ്ട്. ഇത് പ്രിവിലേജ്ഡ് സംഭാഷണങ്ങളാണ് ഇവയെല്ലാം സംരക്ഷിക്കപ്പെടണമെന്ന വാദവും ദിലീപിന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നു.

Other News in this category



4malayalees Recommends