എന്താണിത്ര തിടുക്കമെന്ന് ദിലീപ്, തെളിവിനായി യാചിക്കേണ്ട സാഹചര്യം, സ്വഭാവിക ജാമ്യത്തിന് പോലും അര്‍ഹതയില്ലെന്ന് പ്രോസിക്യൂഷനും

എന്താണിത്ര തിടുക്കമെന്ന് ദിലീപ്, തെളിവിനായി യാചിക്കേണ്ട സാഹചര്യം, സ്വഭാവിക ജാമ്യത്തിന് പോലും അര്‍ഹതയില്ലെന്ന് പ്രോസിക്യൂഷനും
ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ശക്തമായി വാദിച്ച് പ്രസിക്യൂഷന്‍. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും സ്വാഭാവിക ജാമ്യത്തിന് പോലും അര്‍ഹതിയില്ലാത്തയാളാണ് ദിലീപെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ എന്താണിത്ര തിടുക്കം കാട്ടുന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. തെളിവിനായി യാചിക്കേണ്ട അവസ്ഥയിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി നാളേയ്ക്ക് മാറ്റി വെച്ചു.

അന്വേഷണത്തോട് ദിലീപ് നിസ്സഹരിക്കുകയാണ് എന്ന പ്രോസിക്യൂഷന്‍ വാദം ഒരു വേള കോടതിയും ശരിവെച്ചു. ഫോണ്‍ കൈമാറാനുള്ള വിമുഖത അന്വേഷണത്തോടുള്ള നിസ്സഹകരണം തന്നെയാണെന്ന് കണക്കാക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

ദിലീപ് സഹകരിക്കുന്നില്ലെന്നും അറസ്റ്റില്‍ നിന്നുള്ള സംരക്ഷണത്തിന്റെ മറവില്‍ തെളിവുകള്‍ നശിപ്പിക്കുകയാണെന്നും അതിനാല്‍ തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു. മുമ്പുള്ളതിനേക്കാള്‍ തെളിവുകള്‍ പ്രതികള്‍ക്കെതിരെ ലഭിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.



Other News in this category



4malayalees Recommends