എന്നെ കാണുമ്പോള്‍ അച്ഛന്‍ മുഖത്ത് നോക്കണമെന്ന് വിളിച്ച് പറഞ്ഞ ശേഷം ആറാം നിലയില്‍ നിന്ന് ചാടി മോഡല്‍

എന്നെ കാണുമ്പോള്‍ അച്ഛന്‍ മുഖത്ത് നോക്കണമെന്ന് വിളിച്ച് പറഞ്ഞ ശേഷം ആറാം നിലയില്‍ നിന്ന് ചാടി മോഡല്‍
ഹോട്ടലിന്റെ ടെറസില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് യുവതി. ഫാഷന്‍ മോഡലായ കന്‍ഗണ്‍ ഉപാധ്യായ് ആണ് രാജസ്ഥാനിലെ ജോധ്പൂരിലുള്ള ലോര്‍ഡ്‌സ് ഇന്നിന്റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്.

ടെറസില്‍ നിന്ന് ചാടുന്നതിന് മുമ്പ് ഗന്‍ഗണ്‍ തന്റെ അച്ഛന്റെ ഫോണില്‍ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞു. തന്നെ കാണുമ്പോള്‍ മുഖത്ത് നോക്കണമെന്നും പറഞ്ഞു. ഇടനെ ഗന്‍ഗണിന്റെ പിതാവ് പോലീസിനെ വിളിച്ച് വിവരം പറഞ്ഞു. എന്നാല്‍ പൊലീസ് എത്തും മുമ്പേ ഗന്‍ഗണ്‍ ആറാം നിലയില്‍ നിന്ന് താഴേക്കു ചാടിയിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ചികിത്സയിലാണിവര്‍.

കാലിലും നെഞ്ചിലും പരിക്കുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. നിലവില്‍ അബോധാവസ്ഥയിലാണിവര്‍. പൊലീസ് അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends