ജനപ്രിയ പ്രഖ്യാപനങ്ങളുമായി പൊതു ബജറ്റ് ; 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ; പ്രതിസന്ധി മറികടക്കാന്‍ രാജ്യം സജ്ജം, ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി

ജനപ്രിയ പ്രഖ്യാപനങ്ങളുമായി പൊതു ബജറ്റ് ; 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ; പ്രതിസന്ധി മറികടക്കാന്‍ രാജ്യം സജ്ജം, ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി
നടപ്പു സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തുടങ്ങി. ബജറ്റിന് മുന്നോടിയായി ഇന്നലെ സാമ്പത്തിക സര്‍വ്വേ ധനമന്ത്രി സഭയില്‍ വച്ചിരുന്നു

സര്‍വ്വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇതാണ് – ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 202021ല്‍ 7.3 ശതമാനം ചുരുങ്ങിയതിനു ശേഷം 202122 ല്‍ 9.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കണക്കാക്കുന്നു (ആദ്യ മുന്‍കൂര്‍ എസ്റ്റിമേറ്റ്‌സ് പ്രകാരം).

* 2022-23 സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്ത ഉത്പാദനത്തില്‍ (GDP) 88.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു.

* 2022-23 ലെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച യഥാക്രമം 8.7 ശതമാനവും 7.5 ശതമാനവും ആയിരിക്കുമെന്ന ലോകബാങ്കിന്റെയും ഏഷ്യന്‍ വികസന ബാങ്കിന്റെയും ഏറ്റവും പുതിയ പ്രവചനങ്ങളുമായി ഒത്തുപോകുന്ന കണക്കാണിത്.

* IMFന്റെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് പ്രവചനങ്ങള്‍ അനുസരിച്ച്, ഇന്ത്യയുടെ യഥാര്‍ത്ഥ GDP 202122 ലും, 2022-23 ലും 9 ശതമാനവും; 2023-2024ല്‍ 7.1 ശതമാനനവും വളരുമെന്ന് കണക്കാക്കുന്നു. വരുന്ന 3 വര്‍ഷവും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാകും.

* കൃഷിയും അനുബന്ധ മേഖലകളും 3.9 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു; 202122ല്‍ വ്യവസായ മേഖല 11.8 ശതമാനവും, സേവന മേഖല 8.2 ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു.

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍

കര്‍ഷകര്‍ക്കു താങ്ങുവില നല്‍കാന്‍ 2.37 ലക്ഷം കോടി രൂപ വകയിരുത്തും. …കര്‍ഷകര്‍ക്ക് പിന്തുണയേകുവാന്‍ കിസാന്‍ ഡ്രോണുകള്‍ രംഗത്തിറക്കും. …

മൂന്നു വര്‍ഷത്തിനകം 400 പുതുതലമുറ വന്ദേ ഭാരത് ട്രെയിനുകള്‍ രംഗത്തിറക്കും, കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കും.

വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി …

25,000 കിലോമീറ്റര്‍ ദേശീയപാത വികസിപ്പിക്കും., മലയോര റോഡ് വികസനത്തിന് പ്രത്യേക പദ്ധതി വരും …

ഏഴു പ്രധാന മേഖലകളെ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പി.എം.ഗതിശക്തി രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ക്കും വികസനത്തിനും സഹായിക്കും

എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജവും മുഖ്യലക്ഷ്യമാക്കുന്ന ബജറ്റ് സമൂഹത്തിലെ താഴെക്കിടയിലുള്ള വിഭാഗങ്ങള്‍ക്ക് പിന്തുണയേകും.

പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യം സജ്ജമാണെന്നും. വാക്‌സിനേഷന്‍ വേഗത കൂടിയത് കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സഹായകമായെന്നും ധനമന്ത്രി. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരുന്നു. അറുപത് ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇക്കാലയളവിലായി. ആരോഗ്യമേഖലയും മെച്ചപ്പെട്ടു വരുന്നു. അടുത്ത അഞ്ച് വര്‍ഷത്തില്‍ 30 ലക്ഷം കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാകുമെന്നും ധനമന്ത്രി.

സാമ്പത്തിക വര്‍ഷം 9.2 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നു.

ബജറ്റ് ലക്ഷ്യം സ്വയം പര്യാപ്തമായ ഇന്ത്യ


Other News in this category



4malayalees Recommends