ചിപ്പ് ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ട് പദ്ധതി വേഗത്തിലാക്കും ; ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ ; 5 ജി ഈ വര്‍ഷം തന്നെ കൊണ്ടുവരും

ചിപ്പ് ഘടിപ്പിച്ച ഇ പാസ്‌പോര്‍ട്ട് പദ്ധതി വേഗത്തിലാക്കും ; ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ ; 5 ജി ഈ വര്‍ഷം തന്നെ കൊണ്ടുവരും
ചിപ്പ് ഘടിപ്പിച്ച ഇപാസ്‌പോര്‍ട്ട് പദ്ധതി വേഗത്തിലാക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നഗരവികസനത്തിനായി സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കും. ഗ്രാമീണ മേഖലകളില്‍ വികസനം കൈവരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നഗരവികസന കോഴ്‌സുകള്‍ പഠിപ്പിക്കും. 250 കോടി രൂപ ഈ സ്ഥാപനങ്ങള്‍ക്ക് കൈമാറും. അര്‍ബന്‍ സെക്ടര്‍ പോളിസിക്കായി ഉന്നതതല സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പി.എം ആവാസ് യോജന വഴി 80 ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിനായി 48000 കോടി രൂപ നല്‍കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു. കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അംഗന്‍വാടികളില്‍ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. രണ്ട് ലക്ഷം അംഗന്‍വാടികളിലാണ് പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു.

ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഭൂമി രജിസ്‌ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. ബില്ലുകള്‍ കൈമാറുന്നതിന് ഇബില്‍ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകള്‍ക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇബില്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

5ജി ഈ വര്‍ഷം തന്നെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 5ജി സ്‌പെക്ട്രം ലേലവും ഈ വര്‍ഷം തന്നെ നടത്തും. ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

Other News in this category



4malayalees Recommends