ജനങ്ങളെ തങ്ങള്‍ വരുമാനമില്ലാത്തവരാക്കി മാറ്റിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയാം, അതിനാല്‍ തന്നെ ആദായനികുതിയെക്കുറിച്ച് ഒരു പ്രഖ്യാപനവുമാവശ്യമായി വന്നില്ല ; പരിഹസിച്ച് ശശി തരൂര്‍

ജനങ്ങളെ തങ്ങള്‍ വരുമാനമില്ലാത്തവരാക്കി മാറ്റിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയാം, അതിനാല്‍ തന്നെ ആദായനികുതിയെക്കുറിച്ച് ഒരു പ്രഖ്യാപനവുമാവശ്യമായി വന്നില്ല ; പരിഹസിച്ച് ശശി തരൂര്‍
തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടി ബജറ്റില്‍ ഒന്നമില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാര്‍ വലിയ വാക്കുകള്‍ പറയുന്നുണ്ടെങ്കിലും പ്രസക്തമായതൊന്നും ഇല്ലെന്നും ഒരു പെഗാസസ് സ്പിന്‍ ബജറ്റാണിതെന്നും മമത പറഞ്ഞു.

ജനങ്ങളെ തങ്ങള്‍ വരുമാനമില്ലാത്തവരാക്കി മാറ്റിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയാം, അതിനാല്‍ തന്നെ ആദായനികുതിയെക്കുറിച്ച് ഒരു പ്രഖ്യാപനവും 2022ലെ ബജറ്റ് സെഷനില്‍ ആവശ്യമില്ലെന്ന് ശശി തരൂര്‍ എം.പി പരിഹസിച്ചു.

ആര്‍ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു. രാജ്യത്തെ 10 ശതമാനം അതിസമ്പന്നര്‍ 75 ശതമാനം സമ്പത്തും കയ്യടക്കി വച്ചിരിക്കുകയാണ്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് 5 ശതമാനത്തില്‍ താഴെയാണ്. മഹാമാരി കാലത്ത് വന്‍ സമ്പത്ത് ഉണ്ടാക്കിയവരില്‍ നിന്ന് എന്തുകൊണ്ട് കൂടുതല്‍ നികുതി ഈടാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കൃത്യതയും വ്യക്തതയും ഇല്ലാത്ത ബജറ്റാണിതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. ധനസംബന്ധമായ കാര്യങ്ങളില്‍ വ്യക്തതയില്ല. നയപ്രഖ്യാപനത്തിന് സമാനമായ രീതിയില്‍ അവതരണം. ഉള്ളടക്കം സംബന്ധിച്ച് എം പി മാര്‍ക്ക് പോലും വിവരം കിട്ടിയിട്ടില്ല. ആരോഗ്യരംഗം അടക്കം വിവിധ മേഖലകളില്‍ പുതിയ പദ്ധതികളില്ലെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends