മുതിര്‍ന്നവരെ ഓടിച്ചിട്ട് ആക്രമിച്ച് കാക്ക ; ആറുമാസമായി പക ; ആഞ്ജനേയ ക്ഷേത്രം നവീകരിക്കാത്തതിനാലെന്ന് ഗ്രാമവാസികള്‍

മുതിര്‍ന്നവരെ ഓടിച്ചിട്ട് ആക്രമിച്ച് കാക്ക ; ആറുമാസമായി പക ; ആഞ്ജനേയ ക്ഷേത്രം നവീകരിക്കാത്തതിനാലെന്ന് ഗ്രാമവാസികള്‍
കര്‍ണാടകയില്‍ ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര ഹോബ്ലിയിലെ ഒബലാപുര ഗ്രാമവാസികളായ ജനങ്ങള്‍ ആറ് മാസക്കാലമായി കാക്കയുടെ പകയില്‍ നിന്ന് രക്ഷ നേടാന്‍ പാടുപെടുകയാണ്.

ഒബലാപുര ഗ്രാമം സന്ദര്‍ശിക്കാനെത്തുന്നവര്‍ തെരുവിലൂടെ ഓടേണ്ടി വരും. ഒരു കാക്കയുടെ ആക്രമണം ഭയന്ന് മിക്ക ഗ്രാമവാസികളും അങ്ങനെയാണ് ഇവിടെ പുറത്തിറങ്ങി നടക്കാറുള്ളത്. യാദൃശ്ചികമായി ഒരു കാക്ക ഗ്രാമവാസികളെ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു. ഗ്രാമത്തിലെ തെരുവുകളിലൂടെ ആരെങ്കിലും നടക്കുകയാണെങ്കില്‍ കാക്ക പെട്ടെന്ന് പറന്നുവരികയും അവരുടെ തലയില്‍ കൊത്തുകയും ചെയ്യും. ആക്രമണം വളരെ ക്രൂരവും അപ്രതീക്ഷിതവുമായിരിക്കും. അതിനാല്‍ ആളുകള്‍ കാക്കയോടുള്ള ഭയം മൂലം ഒളിച്ചും പാത്തുമാണ് നടപ്പ്.

അതിശയകരമെന്നോണം, കാക്ക മുതിര്‍ന്നവരെ മാത്രമേ ആക്രമിക്കുകയുള്ളൂ. കുട്ടികളെ ഒന്നും ചെയ്യുന്നില്ല. ഗ്രാമത്തിലെ പലരുടെയും തലയില്‍ കാക്ക കൊത്തി മുറിവേല്‍പ്പിച്ചിട്ടുണ്ട്. മനുഷ്യരോട് മാത്രമല്ല, മനുഷ്യരുടെ ഉടമസ്ഥതയിലുള്ള എല്ലാറ്റിനോടും കാക്കയ്ക്ക് ദേഷ്യമാണെന്നാണ് കണ്ടാല്‍ തോന്നുക. കാക്കയുടെ ആക്രമണത്തില്‍ ജനല്‍ പാളികള്‍ മുതല്‍ ബൈക്കുകളുടെ കണ്ണാടി വരെയുള്ള ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ക്ഷേത്രം പുതുക്കിപ്പണിയാത്തതിനാല്‍ ആഞ്ജനേയ ഭഗവാന്റെ കോപമാണ് കാക്കയുടെ ആക്രമണത്തിന് കാരണം എന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. ശനി ഭഗവാന്‍ കാക്കയുടെ രൂപത്തില്‍ വന്ന് ആഞ്ജനേയ ക്ഷേത്രത്തിലെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നാണ് പരക്കെയുള്ള വിശ്വാസം.

ആഞ്ജനേയ ക്ഷേത്രം നവീകരിക്കാന്‍ പത്തു വര്‍ഷം മുമ്പ് ഗ്രാമവാസികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അത് നടന്നില്ല. കാക്കയുടെ ആക്രമണവും അതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഞങ്ങള്‍ കരുതുന്നത്. ക്ഷേത്രത്തിനായുള്ള പണം സമാഹരിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരോടും ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും പരാതിപ്പെട്ടെങ്കിലും ഇതുവരെ ഒന്നും നടന്നില്ല'', ഗ്രാമവാസി പറയുന്നു.

Other News in this category



4malayalees Recommends