ആറാട്ടി'നെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം; അഞ്ച് പേര്‍ക്കെതിരെ കേസ്

ആറാട്ടി'നെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം; അഞ്ച് പേര്‍ക്കെതിരെ കേസ്
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം 'ആറാട്ടി'നെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. വ്യാജ പ്രചരണം നടത്തിയ അഞ്ചു പേര്‍ക്കെതിരെയാണ് മലപ്പുറം കോട്ടക്കല്‍ പൊലീസ് കേസെടുത്തുത്. കോട്ടക്കലിലെ തിയേറ്റര്‍ ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

സംഭവത്തില്‍ പ്രതികരണവുമായി ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. ഹൗസ് ഫുള്ളായിട്ടുള്ള തിയേറ്ററില്‍ നിന്നുമാണ് ഇത്തരത്തിലൊരു വീഡിയോ പ്രചരിച്ചതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആറാട്ട് പ്രദര്‍ശനം നടക്കുന്ന സ്‌ക്രീനും ആറ് പേര്‍ കിടന്നുറങ്ങുന്നതുമാണ് വീഡിയോയിലുള്ളതെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു.

'സിനിമകളെ വിമര്‍ശിക്കാം. ഒരു സിനിമയെ മനപ്പൂര്‍വ്വം ഇകഴ്ത്തി സംസാരിക്കുന്നത് ആ സിനിമയെ മാത്രമല്ല സിനിമ ഇന്‍ഡസ്ട്രിയെ മുഴുവനുമാണ് ബാധിക്കുന്നത്. ആദ്യം തന്നെ പറഞ്ഞിരുന്നു ഇതൊരു എന്‍ര്‍ടെയിന്‍മെന്റ് സിനിമയാണ്. ഇതില്‍ വലിയ കഥാഗതിയൊന്നുമില്ല, പ്രധാനപ്പെട്ട വിഷങ്ങളൊന്നും ചര്‍ച്ച ചെയ്യുന്നില്ല. ഇത്രയും മുതല്‍ മുടക്കുള്ള സിനിമ ഒടിടിക്ക് കൊടുക്കാതെ വച്ചിരിക്കുകയായിരുന്നു അത് തിയേറ്ററില്‍ കാണേണ്ട സിനിമയായത് കൊണ്ടാണ്.' ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends