അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം ; ടൊവിനോ

അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം ; ടൊവിനോ
അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ താരസംഘടന അമ്മയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായമെന്ന് ടൊവിനോ തോമസ്. അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് താനല്ലെന്നും എന്നാല്‍ തന്റെ അഭിപ്രായം പറയുമെന്നും ടൊവിനോ പറഞ്ഞു.

'താരസംഘടന അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് ഞാനല്ല. എനിക്ക് സംസാരിക്കാന്‍ ഒരു വേദി കിട്ടി എന്നുള്ളത് തന്നെ വലിയ കാര്യമാണ്. എനിക്ക് ചെയ്യാന്‍ പറ്റുന്നത് ഞാന്‍ ചെയ്യും. ഞാന്‍ എന്റെ അഭിപ്രായം പറയും. അതില്‍ നിന്നും വ്യത്യസ്ത അഭിപ്രായം ഉണ്ടാവും. എനിക്കറിയാത്ത വശങ്ങളുണ്ടാവും. എനിക്ക് തോന്നുന്ന കാര്യങ്ങള്‍ അവിടെ പറയാം.

അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം,' ടൊവിനോ പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. ഹരജിയെ എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി ഇന്ന് കക്ഷി ചേരല്‍ അപേക്ഷ നല്‍കും.

Other News in this category



4malayalees Recommends