ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ തല മുണ്ഡനം ചെയ്ത് കൈകള്‍ കെട്ടി ക്ലാസിലേക്ക് അയച്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ് ; സാധാരണയെന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍

ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ തല മുണ്ഡനം ചെയ്ത് കൈകള്‍ കെട്ടി ക്ലാസിലേക്ക് അയച്ച് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ് ; സാധാരണയെന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍
ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ ക്രൂരമായ റാഗിങിന് ഇരയാക്കി സീനിയര്‍ വിദ്യാര്‍ത്ഥികള്‍. നിസാരവത്കരിച്ച് അധ്യാപകരും കോളേജ് അധികൃതരും. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗിങിന് ഇരയായത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ തല മുണ്ഡനം ചെയ്ത് കൈകള്‍ പിന്നിലേക്ക് കെട്ടി ബാഗും ചുമന്ന് തല കുനിച്ച് നടത്തിക്കുകയായിരുന്നു. ലാബ് കോട്ടും മാസ്‌കും ധരിച്ചാണ് ഇവര്‍ വന്നത്. റോഡില്‍ എതിരെ വരുന്നവരുടെ മുഖത്ത് നോക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.

ചുമലില്‍ ബാഗ് ചുമന്ന് കൈകള്‍ പിന്നിലേക്ക് കെട്ടി തല കുനിച്ച് മുണ്ഡനം ചെയ്ത തലയോടെ നിശബ്ദരായി ഇവര്‍ നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

റാഗിങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞിരിക്കുന്നത്. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. 27 ഓളം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗിങിന് ഇരയായത്.

വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭവത്തെക്കുറിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് ഹല്‍ദ്വാനി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അരുണ്‍ ജോഷി പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ മുണ്ഡനം ചെയ്ത തലയുമായി ക്യാംപസില്‍ എത്തുന്നത് പതിവാണെന്നാണ് പ്രിന്‍സിപ്പാളുടെ വാദം. ചില വിദ്യാര്‍ത്ഥികള്‍ സൈനികരുടേതിന് സമാനമായ ഹെയര്‍ സ്‌റ്റൈല്‍ ചെയ്തുവരാറുണ്ട്. അതില്‍ അസാധാരണമായൊന്നും ഇല്ലെന്നാണ് പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

Other News in this category



4malayalees Recommends