അധ്യാപിക മര്‍ദ്ദിക്കുന്നു ; ഉച്ചഭക്ഷണത്തിന്റെ ഇടവേള സമയത്ത് സ്‌കൂളില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള സ്സ്‌റ്റേഷനിലെത്തി പരാതി നല്‍കി മൂന്നാം ക്ലാസുകാരന്‍

അധ്യാപിക മര്‍ദ്ദിക്കുന്നു ; ഉച്ചഭക്ഷണത്തിന്റെ ഇടവേള സമയത്ത് സ്‌കൂളില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള സ്സ്‌റ്റേഷനിലെത്തി പരാതി നല്‍കി മൂന്നാം ക്ലാസുകാരന്‍
തന്നെ മര്‍ദിച്ച അധ്യാപികക്കെതിരെ അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി മൂന്നാം ക്ലാസുകാരന്‍. തെലങ്കാനയിലാണ് സംഭവം. ബയ്യാരം പ്രൈവറ്റ് സ്‌കൂളിലെ ഗണിതശാസ്ത്രം അധ്യാപികക്കെതിരെയാണ് വിദ്യാര്‍ഥി പരാതി കൊടുത്തിരിക്കുന്നത്. അധ്യാപിക ശാരീരികമായി മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍ നായിക് എന്ന വിദ്യാര്‍ഥി പൊലീസ് സ്റ്റേഷനിലെത്തിയത്. ശനിയാഴ്ച ക്ലാസ് നടന്നുകൊണ്ടിരിക്കെ അനില്‍ ക്ലാസില്‍ ശബ്ദമുണ്ടാക്കിയതിനും മറ്റുള്ളവരെ ശല്യപ്പെടുത്തിയതിനും അധ്യാപിക വഴക്ക് പറഞ്ഞിരുന്നു. ശിക്ഷിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി ഉച്ചഭക്ഷണത്തിന്റെ ഇടവേള സമയത്ത് സ്‌കൂളില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള സ്സ്‌റ്റേഷനിലേക്ക് പരാതി നല്‍കാന്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥിയോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അധ്യാപിക തന്നെ അടിച്ചതായി കുട്ടി പരാതി പറഞ്ഞു. അടിയുടെ കാരണം തിരക്കിയപ്പോള്‍ കൃത്യമായി പാഠഭാഗങ്ങള്‍ പഠിക്കാത്തതിനാലാണ് അടിച്ചതെന്നും എന്നാല്‍ മറ്റേതെങ്കിലും കുട്ടികള്‍ക്ക് സമാന അനുഭവമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് മാത്രമാണ് അടി കിട്ടിയതെന്നുമായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി.ഒരു മൂന്നാം ക്ലാസുകാരന്‍ പരാതിയുമായി എത്തിയത് തന്നെ അതിശയിപ്പിച്ചെന്ന് ബയ്യാരം എസ് ഐ എം രമാ ദേവി പറഞ്ഞു. വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് സ്‌കൂളിലെത്തി വിവരങ്ങള്‍ അന്വേഷിച്ചതായും പരാതി ഒത്തു തീര്‍പ്പാക്കിയതായും എസ്‌ഐ പറഞ്ഞു.

Other News in this category



4malayalees Recommends